TopTop

കൊറോണ വൈറസ് ചിമ്പാൻസികളെയും ഗോറില്ലകളെയും ബാധിക്കുമോ? ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ്

കൊറോണ വൈറസ് ചിമ്പാൻസികളെയും ഗോറില്ലകളെയും ബാധിക്കുമോ? ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ്

കൊറോണ വൈറസ് എന്ന മഹാമാരിക്ക് ചിമ്പാൻസികൾ, ഗോറില്ലകൾ, ഒറംഗുട്ടാൻ എന്നീ ജീവികളെ ഭൂമിയിൽനിന്നു തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രമുഖ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

മനുഷ്യന്റെ ഡിഎൻ‌എ ഘടനയുടെ 98 ശതമാനത്തോളം സാമ്യമുള്ള, നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കൾ കൂടിയായ, ഈ ജീവി വർഗ്ഗങ്ങൾക്ക് മനുഷ്യരിൽ നിന്ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

മനുഷ്യരിൽ നേരിയ അസുഖങ്ങൾ സൃഷ്ടിക്കുന്ന രോഗകാരികൾ പോലും മുൻകാലങ്ങളിൽ ചിമ്പാൻസികളിൽ മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. കോവിഡ് -19 ചില മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കെൽപ്പുള്ള വൈറസായതിനാൽ അത് ചിമ്പാൻസികളിൽ എത്രത്തോളം വിനാശകരമായിരിക്കുമെന്ന വസ്തുത ശാസ്ത്രലോകത്തെ ആശങ്കയിലാക്കുന്ന ഒന്നാണ്.

ചിമ്പാൻസികൾ അടക്കമുള്ള ജീവി വിഭാഗത്തില്‍ കോവിഡ് -19 ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, അതിനാൽ യഥാർത്ഥ ആഘാതം അജ്ഞാതമാണ്. വനനശീകരണവും വേട്ടയാടലും കാരണം നിരവധി വലിയ കുരങ്ങുകൾ ഇതിനകംതന്നെ വംശനാശ ഭീഷണി നേരിടുന്നുണ്ട്. അതിനാൽ ദേശീയ പാർക്കുകൾ, റിസർവ് വനങ്ങൾ, മൃഗശാലകൾ എന്നിവ അടയ്ക്കുന്നത് സർക്കാറുകൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഗവേഷകർ പറയുന്നു.

മനുഷ്യകുലത്തിനും നമ്മുടെ ആരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഒരു നിർണായക സാഹചര്യമാണ് കോവിഡ് -19 സൃഷ്ടിച്ചിരിക്കുന്നത്. കുരങ്ങു വർഗ്ഗത്തെ സംബന്ധിച്ചും അസാധാരണമായ സാഹചര്യമാണിത്. വംശനാശ ഭീഷണി നേരിടുന്നവർക്കാണ് ഏറ്റവും അപകട സാധ്യതയുള്ളത്' എന്ന് യുഎസിലെ എമോറി യൂണിവേഴ്സിറ്റിയിലെ തോമസ് ഗില്ലസ്പി പറഞ്ഞു. ഇദ്ദേഹമടങ്ങുന്ന 25 വിദഗ്ധ സംഘമാണ് കോവിഡ്-19 കുരങ്ങുവർഗ്ഗങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള കത്ത് നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ചത്.

ഭൂമിയിൽ അവശേഷിക്കുന്ന പർവത ഗോറില്ലകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ രോഗം പിടിപെട്ടാൽ സമീപകാല നേട്ടങ്ങൾ അതിവേഗം വിപരീതമാകുമെന്ന് ഡബ്ല്യുഡബ്ല്യുഎഫ് മുന്നറിയിപ്പ് നൽകുന്നു.


Next Story

Related Stories