TopTop

എ രക്തഗ്രൂപ്പുകാര്‍ക്ക് കൊറോണ അതിവേഗത്തില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്, ഒ ഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതല്‍-വുഹാന്‍ സാംപിളില്‍ നടത്തിയ പഠനം

എ രക്തഗ്രൂപ്പുകാര്‍ക്ക് കൊറോണ അതിവേഗത്തില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്, ഒ ഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതല്‍-വുഹാന്‍ സാംപിളില്‍ നടത്തിയ പഠനം

എ രക്തഗ്രൂപ്പുകാര്‍ക്ക് കൊറോണ വൈറസ് അതിവേഗത്തില്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും, ഒ രക്തഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്നും പഠനം. കൊറോണ ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ചൈനയില്‍ കോവിഡ് 19 ബാധിച്ചവരിലാണ് പഠനം നടത്തിയത്.

ചൈനയിലെ വുഹാനിലേയും ഷെന്‍ഷെനിലേയും 2000 ത്തോളം വരുന്ന രക്തസാമ്പിളുകളിലാണ് ആരോഗ്യഗവേഷകര്‍ പഠനം നടത്തിയത്. രക്തഗ്രൂപ്പ് 'എ' ആയ രോഗബാധിതരില്‍ മറ്റു രോഗബാധിതരെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലുള്ള കൊറോണ അണുബാധ കാണിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. രക്തഗ്രൂപ്പ് ഒ ആയവരില്‍ ആകട്ടെ കൊറോണ ലക്ഷണങ്ങള്‍ കുറവാണ്. കോവിഡ് 19 ബാധിച്ച് വുഹാനില്‍ മരിച്ച 206 പേരില്‍ 85 പേരും 'എ' ഗ്രൂപ്പ് രക്തം ഉള്ളവരാണ്. അതായത് മരിച്ചവരില്‍ 63 ശതമാനവും 'എ' ഗ്രൂപ്പുകാര്‍. എന്നാല്‍ ഇത് പ്രാഥമിക പഠനം മാത്രമാണെന്നാണ് ആരോഗ്യ ഗവേഷകരുടെ അഭിപ്രായം.

അതേസമയം ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം 198772 ആയി. മരണസംഖ്യ 7990 ലേക്കെത്തി. ഇന്ത്യയില്‍ സ്ഥിരീകരിക്കപ്പെട്ട കോവിഡ് 19 കേസുകളുടെ എണ്ണം 148 ആയി. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. ഇനി വരുന്ന ദിവസങ്ങള്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. വലിയ ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി സാമൂഹ്യ വ്യാപനം പരമാവധി വൈകിപ്പിക്കാന്‍ നമുക്ക് സാധിക്കണം.


Next Story

Related Stories