TopTop
Begin typing your search above and press return to search.

കൊറോണ വൈറസ് ഒമ്പത് മണിക്കൂര്‍ വരെയും ത്വക്കില്‍ ജീവിക്കുമെന്ന് പഠനം

കൊറോണ വൈറസ് ഒമ്പത് മണിക്കൂര്‍ വരെയും ത്വക്കില്‍ ജീവിക്കുമെന്ന് പഠനം

കൊറോണ വൈറസ് മനുഷ്യന്റെ ത്വക്കില്‍ ഒമ്പത് മണിക്കൂറോളം അതിജീവിക്കുമെന്ന് പഠനങ്ങള്‍. കോവിഡ് 19 പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി കൈ കഴുകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ജപ്പാനില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ കണ്ടെത്തലാണ് ഇത്.

അതേസമയം പനിക്ക് കാരണമായ വൈറസുകള്‍ കേവലം 1.8 മണിക്കൂര്‍ മാത്രമാണ് ത്വക്കില്‍ അതിജീവിക്കൂവെന്നും ഈ പഠനങ്ങള്‍ പറയുന്നു. ഈ മാസം ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്പര്‍ശനത്തിലൂടെ കോവിഡ് വൈറസ് വ്യാപിക്കാനുള്ള സാധ്യതയായി കാണുന്നത് കോവിഡ് വൈറസിന്റെ ഈ അതിജീവന ശേഷിയാണ്. മരണത്തിന് ഒരു ദിവസത്തിന് ശേഷമെടുത്ത പോസ്റ്റുമോര്‍ട്ടം സാമ്പിളുകളിലും സംഘം പഠനം നടത്തി.

അതേസമയം കൊറോണ വൈറസും പനി പരത്തുന്ന വൈറസും സാനിറ്റൈസറുകളില്‍ ഉപയോഗിക്കുന്ന എത്തനോളുകളില്‍ പതിനഞ്ച് സെക്കന്റില്‍ അധികം ജീവിക്കില്ലെന്നും ഇവര്‍ പറയുന്നു. സാര്‍ക്ക്-കോവ്-2ന് ത്വക്കില്‍ ദീര്‍ഘകാലം ജീവിക്കാനാകുന്നതാണ് ഈ രോഗം വ്യാപിക്കാനുള്ള പ്രധാന കാരണം. അതിനാല്‍ തന്നെ വ്യാപനം നിയന്ത്രിക്കാന്‍ തുടര്‍ച്ചയായി കൈകഴുകണമെന്ന ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും ഈ പഠനം പിന്താങ്ങുന്നു.


Next Story

Related Stories