TopTop
Begin typing your search above and press return to search.

പുതിയ ഡിഐവൈ പഠന പ്ലാറ്റ്ഫോമുമായി ഡികോഡ്എഐ

പുതിയ ഡിഐവൈ പഠന പ്ലാറ്റ്ഫോമുമായി ഡികോഡ്എഐ

നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) അടിസ്ഥാനമാക്കിയുള്ള എഡ്ടെക് സ്റ്റാര്‍ട്ട്അപ്പായ ഡികോഡ്എഐ പുതിയൊരു ഡിഐവൈ (നിങ്ങള്‍ക്കു സ്വയം ചെയ്യാം-ഡു ഇറ്റ് യുവേഴ്സ്സെല്‍ഫ്) പഠന പ്ലാറ്റ്ഫോം അവതരിപ്പിച്ചു.12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള സ്വാഭാവിക ഭാഷാ പ്രോസസിങ്, കമ്പ്യൂട്ടര്‍ വിഷന്‍, ഡാറ്റാ സയന്‍സ് എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ പഠന പ്ലാറ്റ്ഫോമെന്നു കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എഡ്യുക്കേഷനല്‍ പബ്ലിഷിങ് സ്ഥാപനമായ സുല്‍ത്താന്‍ ചന്ദ് ആന്‍ഡ് സണ്‍സില്‍ നിന്നും 500,000 യുഎസ് ഡോളറിന്റെ ഏഞ്ചല്‍ ഫണ്ടിങ്ങോടെ ഈ വര്‍ഷം ആദ്യമാണ് ഡികോഡ്എഐ ആരംഭിച്ചത്. പ്രത്യേകിച്ചൊരു കോഡിങ് പശ്ചാത്തലമൊന്നും ഇല്ലാതെതന്നെ അടുത്ത തലമുറ പഠിതാക്കള്‍ക്ക് എഐ വൈദഗ്ധ്യം നല്‍കുകയായിരുന്നു ലക്ഷ്യം. പ്രൈമറി, സെക്കണ്ടറി തലത്തില്‍ 10,000ത്തിലധികം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എഐ പഠനം ജനകീയമാക്കുന്നതിനും ലക്ഷ്യമിടുന്നു.

ഡികോഡ്ഐഐ ലോ കോഡ്/കോഡില്ലാത്ത ടൂളുകളിലാണ് ശ്രദ്ധിക്കുന്നത്. എഐ ആശയങ്ങള്‍ പഠിക്കാനും ഡാറ്റാ മാനിപുലേഷന്‍, ഡാറ്റാ വിഷ്വലൈസേഷന്‍, സ്റ്റാറ്റിസ്റ്റിക്സ്, മെഷീന്‍ ലേണിങ്, ഡീപ് ലേണിങ് തുടങ്ങിയവയില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്ന തരത്തിലാണ് പുതിയ ഡിഐവൈ പഠനത്തിന് രൂപം നല്‍കിയിരിക്കുന്നത്.


Next Story

Related Stories