TopTop
Begin typing your search above and press return to search.

100 വയസ്സുള്ള ആമ ജന്മനാട്ടിലേക്ക് മടങ്ങി, ആയിരത്തോളം കുട്ടികളെ ഉത്പാദിച്ച് വംശ നിലനില്‍പ്പ് ഉറപ്പ് വരുത്തിയതിന് ശേഷം

100 വയസ്സുള്ള ആമ ജന്മനാട്ടിലേക്ക് മടങ്ങി, ആയിരത്തോളം കുട്ടികളെ ഉത്പാദിച്ച് വംശ നിലനില്‍പ്പ് ഉറപ്പ് വരുത്തിയതിന് ശേഷം

പതിനാലില്‍ നിന്നും തന്റെ സ്പീഷിനെ 2000 ത്തിലേക്കെത്തിച്ച് ഡിഗോ ആമ. ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഭീമന്‍ ആമകളായ ഇവയുടെ സ്പീഷീസില്‍ 2 ആണ്‍ ആമകളും 12 പെണ്‍ ആമകളും മാത്രമെ ഒരിക്കല്‍ എസ്പനോളയില്‍ അവശേഷിച്ചിരുന്നുള്ളൂ. ആ എണ്ണത്തില്‍ നിന്നാണ് 100 വയസുള്ള ഡിഗോ തന്റെ വംശത്തെ 2000 ത്തിലേക്കെത്തിച്ചത്.

എസ്പനോളയില്‍ ഡിഗോയുടെ വംശത്തിന്റ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി ഗാലപ്പാഗോസ് ദ്വീപ സമൂഹത്തിലെ സന്റ ക്രൂസ് ദ്വീപില്‍ നിന്നുമാണ് ശാസ്ത്രഞ്ജര്‍ ഡിഗോയെ കണ്ടെത്തുന്നത്. പ്രേജനനപരിപാടിയുടെ ഭാഗമായാണ് ഡിഗോയേയും 14 ആമകളെയും അവിടെ നിന്നും മാറ്റുന്നത്. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ശാസ്ത്രീയ പഠനത്തിന്റെ ഭാഗമായി 80 വര്‍ഷം മുന്‍പാണ് ഗാലപ്പാഗോസ് ദ്വീപില്‍ നിന്നും കൊണ്ടുവരുന്നത്.

തന്റെ വംശാവലിയില്‍ 40 ശതമാനമാണ് ഈ ആമ സംഭാവന ചെയ്തിരിക്കുന്നത്. അതായത് നിലവില്‍ ഡിഗോയുടെ വംശത്തിലുള്ള ആമകളില്‍ 40 ശതമാനത്തിന്റെയും പിതാവ് ഡിഗോയാണ്. ഡിഗോ അവന്റെ വംശാവലിയില്‍ 40 ശതമാനം ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. ഗാലപ്പാഗോസ് നാഷ്ണല്‍ പാര്‍ക് ഡയറക്ടര്‍ ജോര്‍ജ് കാരിയോണ്‍ പറയുന്നു. ഈ ആമയെ തിരിച്ച് അതിന്റെ ആവാസവ്യവസ്ഥയിലേക്കയയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പ്രജനന പദ്ധതികള്‍ പൂര്‍ത്തിയായതിനാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തന്റെ ജന്മനാടായ ഗാലപ്പാഗോസ് ദ്വീപിലെ സാന്റ ക്രൂസ് ദ്വീപിലേക്ക് ഡിഗോ തിരിച്ചു പോകും. ഇക്വഡോര്‍ തീരത്ത് നിന്ന് 1,000 കിലോമീറ്റര്‍ അകലെയുള്ള ഗാലപാഗോസ് ദ്വീപുകള്‍ ആമകളുടെ സങ്കേതമായി കണക്കാക്കപ്പെടുന്ന ഇടമാണ്.


Next Story

Related Stories