TopTop

മനുഷ്യ ശരീരത്തിനുള്ളിൽ ആദ്യമായി ക്രിസ്പർ ജീൻ എഡിറ്റിംഗ്, കൈവരിച്ചത് വമ്പിച്ച നേട്ടമെന്ന് ശാസ്ത്രജ്ഞർ

മനുഷ്യ ശരീരത്തിനുള്ളിൽ ആദ്യമായി ക്രിസ്പർ  ജീൻ എഡിറ്റിംഗ്, കൈവരിച്ചത് വമ്പിച്ച നേട്ടമെന്ന് ശാസ്ത്രജ്ഞർ

വൈറസുകളിലെ ഡിഎൻഎ തിരിച്ചറിയാനും നശിപ്പിക്കാനും കഴിയുന്ന ക്രിസ്പർ-കാസ് 9 ജീൻ എഡിറ്റിംഗ് മനുഷ്യ ശരീരത്തിനുള്ളിൽ ആദ്യമായി വിജയകരമായി നടത്തിയതായി ശാസ്ത്രജ്ഞർ. ആരോഗ്യ പരിപാലന രംഗത്ത് വമ്പിച്ച നേട്ടമാണ് ഇതിലൂടെ കൈവരിക്കാനായതെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ജനിതകഘടനയിലെ ഡിഎൻഎ സീക്വൻസുകളുടെ ജീൻ എഡിറ്റിങ് ആണ് ക്രിസ്പർ. ക്രസ്റ്റേഡ് റെഗുലേർലി ഇന്റർസ്പേസ്ഡ് ഷോർട്ട് പാലിൻഡ്രൊമിക് റിപ്പീറ്റ്സ് എന്നാണ് ഇതിന്റെ പൂർണ്ണരൂപം. രോഗാണുക്കളിൽ കാണപ്പെടുന്ന ഈ ഡിഎൻഎ ഉപയോഗിച്ച് ഒരേപോലുള്ള വൈറസുകളിലെ ഡിഎൻഎ തിരിച്ചറിയാനും നശിപ്പിക്കാനും കഴിയും. ഇതിന്റെ അടിസ്ഥാന സാങ്കേതിക വിദ്യയെയാണ് ക്രിസ്പർ/കാസ് 9 (CRISPR/Cas9) എന്നു വിളിക്കുന്നത്.

പാരമ്പര്യമായി അന്ധത ബാധിച്ച ഒരാള്‍ പോർട്ട്‌ലാൻഡിലെ ഒറിഗോൺ ഹെൽത്ത് & സയൻസ് യൂണിവേഴ്‌സിറ്റിയിലെ കേസി ഐ ഇൻസ്റ്റിറ്റ്യൂട്ടിൽ അടുത്തിടെ ചികിത്സ തേടിയിരുന്നു. അവരിലാണ് ക്രിസ്പർ-കാസ് 9 ജീൻ എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. കാഴ്ച ലഭിക്കുമോ എന്നറിയാന്‍ ഒരു മാസം വരെ സമയം എടുത്തേക്കാം. സംഗതി വിജയിച്ചാല്‍ കുട്ടികളടക്കം 18 പേരില്‍കൂടെ സമാനമായ ചികിത്സ പരീക്ഷിക്കും.

2017-ലാണ് സിങ്ക് ഫിങ്കേര്‍സ് എന്നറിയപ്പെടുന്ന ഉപകരണം ഉപയോഗിച്ച് ഡോക്ടർമാർ ആദ്യമായി ഇൻ-ദ ബോഡി ജീൻ എഡിറ്റിംഗ് പരീക്ഷിച്ചത്. ഒരു പ്രത്യേക സ്ഥലത്ത് ഡി‌എൻ‌എ കണ്ടെത്തുന്നതിനും വെട്ടിക്കുറയ്ക്കുന്നതിനുമുള്ള മികച്ച ഉപകരണമാണ് ക്രിസ്പർ എന്ന് പല ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. ഈ പഠനത്തില്‍ പങ്കെടുത്ത ആളുകൾക്ക് ലെബർ കൺജനിറ്റൽ അമ്യൂറോസിസ് ഉണ്ട്. ജീൻ മ്യൂട്ടേഷൻമൂലം തലച്ചോറിലേക്ക് പ്രകാശത്തെ സിഗ്നലുകളാക്കി മാറ്റാൻ ആവശ്യമായ പ്രോട്ടീൻ നിർമ്മിക്കുന്നതിൽ നിന്ന് ശരീരത്തെ തടയുന്ന അവസ്ഥയാണത്. അവർ പലപ്പോഴും കാഴ്ചക്കുറവോടെ ജനിച്ചവരാണ്, സമീപ ഭാവിയില്‍തന്നെ അവരുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടും.

ശാസ്ത്രജ്ഞർക്ക് ഇത് സ്റ്റാൻഡേർഡ് ജീൻ തെറാപ്പി ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയില്ല. അതിനാൽ മ്യൂട്ടേഷന്റെ ഇരുവശവും മാറ്റങ്ങള്‍ വരുത്തി എഡിറ്റുചെയ്യാനോ ഇല്ലാതാക്കാനോ ആണ് ഡോക്ടര്‍മാര്‍ ഉദ്ദേശിക്കുന്നത്. അങ്ങിനെ ഡിഎൻ‌എയുടെ അറ്റങ്ങൾ‌ വീണ്ടും ബന്ധിപ്പിച്ച് ജീനിനെ‌ പ്രവർത്തിപ്പിക്കാം എന്നാണ് അവരുടെ പ്രതീക്ഷ.


Next Story

Related Stories