TopTop
Begin typing your search above and press return to search.

ഭൗമനിരീക്ഷണ ഉപഗ്രഹം ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു, കൂടെ ഇതര രാജ്യങ്ങളുടെ 9 ഉപഗ്രഹങ്ങളും

ഭൗമനിരീക്ഷണ ഉപഗ്രഹം ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു, കൂടെ ഇതര രാജ്യങ്ങളുടെ 9 ഉപഗ്രഹങ്ങളും

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 01 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. മറ്റ് രാജ്യങ്ങളുടെ 9 ഉപഗ്രഹങ്ങളും ഇതിനോടൊപ്പം ശ്രീഹരിക്കോട്ടയിലെ (ആന്ധ്രപ്രദേശ്) സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു പി എസ് എല്‍ വി - സി 49 റോക്കറ്റിലാണ് ഇന്ന് വൈകുന്നേരം 10 ഉപഗ്രങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ചത്. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷമുള്ള ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണമാണിത്. ഇതിന് മുമ്പ് ജനുവരിയില്‍ ജി സാറ്റ്് 30 ആണ് വിക്ഷേപിച്ചത്. എന്നാല്‍ അത് ഫ്രഞ്ച് ഗിനിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു.

26 മണിക്കൂര്‍ കൗണ്ട് ഡൗണിന് ശേഷം ഉച്ച തിരിഞ്ഞ് 3.12നാണ് ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയത്. മോശം കാലാവസ്ഥ മൂലം വിക്ഷേപണം നിശ്ചയിച്ച സമയത്തില്‍ നിന്നും 10 മിനുട്ട് വൈകി. പി എസ് എല്‍ വി റോക്കറ്റ് ഉപയോഗിച്ചുള്ള ഐ എസ് ആര്‍ ഒയുടെ 51ാമത് വിക്ഷേപണമാണ് ഇന്ന് നടന്നത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 77ാമത് ലോഞ്ചിംഗ് ആയിരുന്നു ഇത്. ഇതോടെ 33 വിദേശരാജ്യങ്ങളില്‍ നിന്നുള്ള 328 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചു. കൃഷി, കാലാവസ്ഥാ നിരീക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളില്‍ ഉപയോഗപ്രദമായ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ച ഇഒഎസ് 01 എന്ന് ഐഎസ്ആര്‍ഒ പറയുന്നു.


Next Story

Related Stories