TopTop
Begin typing your search above and press return to search.

ജോലിയുടെ ഭാഗമായി മാനസികപ്രശ്നങ്ങളുണ്ടാകുന്ന തൊഴിലാളികള്‍ക്ക് 52 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകും - ഫേസ്ബുക്ക്

ജോലിയുടെ ഭാഗമായി മാനസികപ്രശ്നങ്ങളുണ്ടാകുന്ന  തൊഴിലാളികള്‍ക്ക് 52 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകും - ഫേസ്ബുക്ക്

ജോലിയുടെ ഭാഗമായി ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന തൊഴിലാളികള്‍ക്ക് 52 മില്യൺ ഡോളർ നഷ്ടപരിഹാരം നല്‍കാമെന്ന് ഫേസ്ബുക്ക് സമ്മതിച്ചു. മോശം ഉള്ളടക്കം മോഡറേറ്റ് ചെയ്യാൻ ചുമതലപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നാരോപിച്ച് ജീവനക്കാരില്‍ ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. ചൊവ്വാഴ്ച പ്രഖ്യാപിച്ച സെറ്റിൽമെന്റിന്റെ ഭാഗമായി മോഡറേറ്റർമാർക്ക് ഫേസ്ബുക്കിൽ നിന്ന് കുറഞ്ഞത് 1,000 ഡോളർ വീതം ലഭിക്കും. പിടിഎസ്ഡി പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയാൽ അധിക നഷ്ടപരിഹാരം ലഭിയ്ക്കുന്നതിനും സാധ്യതയുണ്ട്.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത്, ശിരഛേദം, ഭീകരവാദം, മൃഗങ്ങള്‍ക്കെതിരായ ക്രൂരത തുടങ്ങി അസ്വസ്ഥമാക്കുന്ന അനവധി വീഡിയോകളും ഗ്രാഫിക് വര്‍ക്കുകളും ചിത്രങ്ങളുമാണ് ഓരോ ദിവസവും മോഡറേറ്റര്‍മാര്‍ അവലോകനം ചെയ്ത് നീക്കം ചെയ്യുന്നത്. നിരന്തരം അത്തരം സംഭവങ്ങള്‍ കണ്ട് പല തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പലപ്പോഴും മൂന്നാം കക്ഷി സ്ഥാപനങ്ങൾ വഴി കരാര്‍ അടിസ്ഥാനത്തിലാണ് മോഡറേറ്റർമാരേ ഫേസ്ബുക്ക് നിയമിക്കുന്നത്. 015 മുതൽ ഇന്നുവരെ കാലിഫോർണിയ, അരിസോണ, ടെക്സസ്, ഫ്ലോറിഡ എന്നിവിടങ്ങളിൽ ഫേസ്ബുക്കിന്റെ മോഡറേറ്ററായി ജോലി ചെയ്തിട്ടുള്ള 11,000-ത്തിലധികം ആളുകൾ സെറ്റിൽമെന്റ് വഴി നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.

മുൻ മോഡറേറ്ററായ സെലീന സ്കോള എന്ന് പേരുള്ള ഒരു യുവതിയാണ് ആദ്യം, 2018 സെപ്റ്റംബറിൽ, കാലിഫോർണിയ സംസ്ഥാന കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുന്നത്. പിന്നീട് നിരവധി മുൻ ജീവനക്കാർ കേസില്‍ കക്ഷി ചേര്‍ന്നു. അന്നുമുതലാണ് തൊഴിലാളികള്‍ അനുഭവിക്കുന്ന പലമാനസിക പിരിമുറുക്കങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയാന്‍ തുടങ്ങുന്നത്. വെറും ഒൻപത് മാസം ജോലിയിൽ ജോലി ചെയ്തതോടെത്തന്നെ സ്കോളക്ക് പിടിഎസ്ഡി പിടിപെട്ടിരുന്നു. മറ്റുചിലർ തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ തന്നെ മാറുന്നതായി കണ്ടെത്തി. ചിലര്‍ തീവ്രമായ ഉള്ളടക്കത്തിന് അടിമകളായി. തൊഴിലാളികൾക്ക് പ്രതിവർഷം 28,800 ഡോളർ വരെയാണ് ശമ്പളമായി നല്‍കുന്നതെന്നും, ദിവസവും ആയിരക്കണക്കിന് ഭയാനകമായ വീഡിയോകൾ കാണുന്ന അവര്‍ക്ക് മാനിസാകാരോഗ്യ സംരക്ഷണത്തിന് വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


Next Story

Related Stories