Top

സ്ത്രീകളും, ട്രാന്‍സ്‌ജെന്റേഴ്‌സുമില്ല; വെളുത്ത പുരുഷന്മാരെ മാത്രം തിരിച്ചറിഞ്ഞ് സോഫ്റ്റ്‌വെയറുകള്‍

സ്ത്രീകളും, ട്രാന്‍സ്‌ജെന്റേഴ്‌സുമില്ല; വെളുത്ത പുരുഷന്മാരെ മാത്രം തിരിച്ചറിഞ്ഞ് സോഫ്റ്റ്‌വെയറുകള്‍

മുഖം തിരിച്ചറിയുന്ന സോഫ്റ്റ്‌വെയറുകള്‍ സ്ത്രീയുടേയും പുരുഷന്റേയും മുഖങ്ങള്‍ കൃത്യമായി തിരിച്ചറിയുമ്പോഴും ട്രാന്‍സ് ജെന്റേഴ്‌സ് വ്യക്തികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള പുതിയ പഠനം. ട്രാന്‍സ്‌ജെന്റേഴ്‌സ് വ്യക്തികളുടെ മുഖം തിരിച്ചറിയുന്ന കാര്യത്തില്‍ ഇത്തരം സോഫ്റ്റ്‌വെയറുകള്‍ കൂടുതല്‍ തവണ പരാജയപ്പെടുന്നുവെന്നും പഠനം പറയുന്നു.

മുഖം തിരിച്ചറിയുന്ന സോഫ്റ്റ്‌വെയറുകള്‍ നിരവധി ഉണ്ടെങ്കിലും, അവയ്ക്ക് ഇത്തരം ലിംഗവ്യത്യാസങ്ങള്‍ കണ്ടെത്താനുള്ള കാര്യക്ഷമതയില്ലെന്ന് കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയിലെ അദ്ധ്യാപകനായ മോര്‍ഗന്‍ ക്ലോസ് ഷ്യൂമാന്‍ പറയുന്നത്.

മുന്‍പ് ഇത്തരം സോഫ്റ്റ്‌വെയറുകളെ കുറിച്ച് നടത്തിയ പഠനത്തില്‍ വെളുത്തനിറമുള്ള പുരുഷന്മാരെ ഇവ പെട്ടെന്ന് തിരിച്ചറിയുന്നുവെന്ന് തെളിഞ്ഞിരുന്നു. വര്‍ഗപരവും, ലിംഗപരവുമായ താല്‍പ്പര്യങ്ങള്‍ ഇത്തരം സോഫ്റ്റ്‌വെയറുകളുടെ നിര്‍മ്മാണത്തിന് പിന്നിലുണ്ടെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇത് ശരിയല്ലെന്നും ജെഡ് ബ്രൂബക്കര്‍ പറയുന്നു.

ഇന്‍സ്റ്റാഗ്രാമില്‍നിന്ന് 2,450 ചിത്രങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനത്തിലെ നിരീക്ഷണങ്ങള്‍ പുറത്ത് വിട്ടത്. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ കാലഹരണപ്പെട്ട ലിംഗ സമവാക്യങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പഠനം സൂചിപിക്കുന്നു.


Next Story

Related Stories