TopTop
Begin typing your search above and press return to search.

ശിശുദിനം: റോബോട്ടുകളോട് ഓണ്‍ലൈനില്‍ ഹലോ പറയാന്‍ അവസരമൊരുക്കി ഇങ്കര്‍ റോബോട്ടിക്ക്സ്

ശിശുദിനം: റോബോട്ടുകളോട് ഓണ്‍ലൈനില്‍ ഹലോ പറയാന്‍ അവസരമൊരുക്കി ഇങ്കര്‍ റോബോട്ടിക്ക്സ്

ഇന്ത്യയിലെ പ്രമുഖ റോബോട്ടിക്ക്സ് കമ്പനിയായ ഇങ്കര്‍ റോബോട്ടിക്ക്സ് ശിശുദിനത്തിന് മുന്നോടിയായി നവംബര്‍ 13ന് മൂന്ന് മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ സെഷന്‍ സംഘടിപ്പിക്കുന്നു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ''ഹലോ റോബര്‍ട്ട്സ്'' എന്ന സൗജന്യ സെഷന്‍ വിദ്യാര്‍ത്ഥികളെ ഹ്യൂമണോയിഡ് റോബോട്ടുകളെ കേന്ദ്രീകരിച്ച് പ്രത്യേകം തയ്യാറാക്കിയ ഓണ്‍ലൈന്‍ അനുഭവമാകുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

റോബോട്ടിക്‌സ് രംഗത്ത് വിവിധതരം ഹ്യൂമനോയിഡ് റോബോട്ടുകളെകുറിച്ചും മനുഷ്യര്‍ക്ക് അവ നല്‍കുന്ന നേട്ടങ്ങളെക്കുറിച്ചും സെഷനില്‍ പ്രതിപാദിക്കും. ഓണ്‍ലൈന്‍ സെഷനിലേക്കുള്ള രജിസ്ട്രേഷന്‍ സൗജന്യമാണ്. ഓരോ വിദ്യാര്‍ത്ഥിക്കും റോബോട്ടിക്ക് പ്ലേബുക്ക് (റോബോട്ടുകളെക്കുറിച്ചുള്ള കഥകളും ശാസ്ത്ര വിവരങ്ങളും പ്രവര്‍ത്തനങ്ങളും അടങ്ങിയ ത്രൈമാസമായി പ്രസിദ്ധീകരിക്കുന്ന ഇ-ബുക്കാണിത്) ലഭ്യമാകുകയും ചെയ്യും. കൂടാതെ ആകര്‍ഷകമായ നിരവധി സമ്മാനങ്ങള്‍ നേടാനും രംഗത്തെ വിദഗ്ധരുമായി ചോദ്യോത്തരങ്ങളിലൂടെ വിനിമയം നടത്താനുമുള്ള അവസരവുമുണ്ട്. http://bit.ly/hellorobots ആണ് രജിസ്ട്രേഷന്‍ ലിങ്ക്.


Next Story

Related Stories