TopTop

ഇണയെ തേടി അമേരിക്കയ്ക്ക് കുറുകെ പെണ്‍ ചെന്നായ നടന്നത് 14020 കിലോമീറ്റര്‍, ഒടുവില്‍ സംഭവിച്ചത്

ഇണയെ തേടി അമേരിക്കയ്ക്ക് കുറുകെ പെണ്‍ ചെന്നായ നടന്നത്  14020 കിലോമീറ്റര്‍, ഒടുവില്‍ സംഭവിച്ചത്

ഇണയെ തേടി അമേരിക്കയ്ക്ക് കുറുകെ പെണ്‍ ചെന്നായ നടന്നത് 14020 കിലോമീറ്റര്‍. പക്ഷേ, ആ യാത്ര ലക്ഷ്യം കണ്ടില്ല. പ്രിയതമയെ കണ്ടെത്തുന്നതിന് മുന്‍പ് കാലിഫോര്‍ണിയയില്‍ അവള്‍ മരിച്ചു വീണു. ഇതോടെ ഇണയെ അന്വേഷിച്ചുള്ള ചെന്നായയുടെ രണ്ട് വര്‍ഷത്തെ യാത്രയാണ് അവസാനിച്ചത്. ചെന്നായയയുടെ യാത്ര നിരീക്ഷിച്ച അധികൃതര്‍ പറഞ്ഞു.

2018 ജനുവരിയില്‍ ആരംഭിച്ചതാണ് ചെന്നായയുടെ യാത്ര. ഇരുപതാം നൂറ്റാണ്ടില്‍ ഉന്മൂലനം ചെയ്യപ്പെട്ടശേഷം കാലിഫോര്‍ണിയില്‍ കണ്ടെത്തിയ ആദ്യത്തെ ചാര ചെന്നായയാണിത്.

വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയ ഒറിഗോണിലെ ജീവശാസ്ത്രജ്ഞരാണ് ഈ പെണ്‍ ചാര ചെന്നായയെ 2017 ല്‍ ആദ്യമായി കണ്ടെത്തുന്നത്. ഒആര്‍ 54 എന്നാണ് ചെന്നായയ്ക്ക് ശാസ്ത്രജ്ഞര്‍ പേരു നല്‍കിയിരുന്നത്.

മേച്ചില്‍ പുറങ്ങളിലും, പര്‍വ്വതങ്ങളിലുമായി രണ്ട് വര്‍ഷം യാത്ര ചെയ്ത ചെന്നായയുടെ യാത്ര റേഡിയോ ട്രാന്‍സ്മിറ്റര്‍ കോളര്‍ വഴി ശാസ്ത്രജ്ഞര്‍ ട്രാക്ക് ചെയ്തിരുന്നു. ഇണയെ അന്വേഷിച്ചുകൊണ്ട് ശരാശരി 20 കിലോമീറ്ററില്‍ കൂടുതലാണ് ഒരു ദിവസം ചെന്നായ നടന്നത്.

റേഡിയോ ട്രാന്‍സ്മിറ്റര്‍ കോളറില്‍ നിന്നും വരുന്ന സിഗ്നലുകള്‍ ചലിക്കാതായപ്പോഴാണ് ശാസ്ത്രജ്ഞര്‍ ചെന്നായയെ അന്വേഷിച്ചു പോയതും അതിനെ ചത്ത നിലയില്‍ കണ്ടെത്തിയതും.

ഇണയെ അന്വേഷിച്ചു നടക്കുക ചെന്നായകള്‍ക്കിടയില്‍ സാധാരണമാണ്. ഒന്നര അല്ലെങ്കില്‍ രണ്ട് വയസുള്ളപ്പോള്‍ മുതല്‍ തുടങ്ങുന്നതാണ് അവരുടെ ഇണയെ അന്വേഷിച്ചുള്ള യാത്ര. ഈ ചെന്നായയുടെ കുടുംബത്തില്‍ തന്നെ ഇത്തരത്തില്‍ ഇണയെ അന്വേഷിച്ചു യാത്രപോയ മറ്റ് ചെന്നായകളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.


Next Story

Related Stories