TopTop
Begin typing your search above and press return to search.

ടെക്‌നോളജി ഇന്നൊവേഷന്‍: ഹാക്കര്‍ഫ്‌ളോ ഹാക്കത്തോണ്‍ റെജിസ്‌ട്രേഷന്‍ ആരംഭിച്ചു

ടെക്‌നോളജി ഇന്നൊവേഷന്‍: ഹാക്കര്‍ഫ്‌ളോ ഹാക്കത്തോണ്‍ റെജിസ്‌ട്രേഷന്‍ ആരംഭിച്ചു

കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് അഥവാ ഉപഭോക്തൃ സംതൃപ്തി മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍വെ പ്ലാറ്റ്ഫോമായ സര്‍വ്വേസ്പാരോ സംഘടിപ്പിയ്ക്കുന്ന വെര്‍ച്ച്വല്‍ ഹാക്കത്തോണ്‍, ഹാക്കര്‍ഫ്‌ളോയില്‍ പങ്കെടുക്കാനുള്ള റെജിസ്‌ട്രേഷന്‍ ആരംഭിച്ചിരിയ്ക്കുന്നു. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും കോഡിങ് ഇഷ്ട്ടപെടുന്നവര്‍ക്കിടയിലും ടെക്‌നോളജി ഇന്നൊവേഷന്‍ തിരിച്ചറിയുവാനും പ്രോല്‍സാഹിപ്പിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഹാക്കര്‍ഫ്‌ളോ നടത്തുന്നതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വിജയിക്ക് ലഭിക്കുന്നത് 1,00,000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 50,000 ഉം , 25,000 രൂപയുമാണ്. പ്രവേശന ഫീസുകള്‍ ഇല്ല. അപേക്ഷകള്‍ സ്വീകരിയ്ക്കുന്ന അവസാന തിയതി : മാര്‍ച്ച് 15. പ്രായഭേദമന്യേ അപേക്ഷകള്‍ നല്‍കാവുന്നതാണ്. ഒറ്റയ്ക്കായോ നാലു പേരടങ്ങുന്ന ടീമുകളായോ ഹാക്കത്തോണില്‍ പങ്കെടുക്കാവുന്നതാണ്. ഒരു സ്ഥാപനത്തില്‍ നിന്ന് ഒന്നിലധികം ടീമുകള്‍ക്ക് പങ്കെടുക്കാം. ലഭിയ്ക്കുന്ന അപേക്ഷകളില്‍ നിന്നും ഹാക്കത്തോണില്‍ പ്രവേശനം ലഭിയ്ക്കുന്ന മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് മാര്‍ച്ച് 16 ന് പുറത്തുവിടും.

അപേക്ഷ സമര്‍പ്പിക്കുന്ന ടീമുകള്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് പ്രാഥമിക തെരഞ്ഞെടുപ്പിനായി നല്‍കിയിരിക്കുന്ന ഫോം പൂരിപ്പിച്ചു നല്‍കണം. തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ മികച്ച മാതൃകകളുടെ രൂപരേഖ തയ്യാറാക്കുകയും ഹാക്കത്തോണിനായി ക്രമീകരിച്ച വെര്‍ച്ച്വല്‍ വേദിയില്‍ പ്രശ്നപരിഹാര മാതൃകകള്‍ അവതരിപ്പിക്കയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : https://hackerflow.io/


Next Story

Related Stories