TopTop

നാസയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ബഹിരാകാശ സഞ്ചാരികളില്‍ ഇന്ത്യന്‍ വംശജനും

നാസയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ബഹിരാകാശ സഞ്ചാരികളില്‍ ഇന്ത്യന്‍ വംശജനും

നാസയില്‍ പരിശീലനം പൂര്‍ത്തിയായ ബഹിരാകാശ സഞ്ചാരികളില്‍ ഇന്ത്യന്‍ വംശജനും. ബഹിരാകാശത്തേക്ക് പോകുന്നതിനുള്ള അടിസ്ഥാന പരിശീലമാണ് രാജ ജോണ്‍ വൂര്‍പുത്തൂര്‍ ചാരി പൂര്‍ത്തിയാക്കിയത്. രാജയ്‌ക്കോപ്പെ 10 പേര്‍ കൂടി പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന നാസയുടെ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങള്‍ക്ക് നിയോഗിക്കുന്നത് ഇവരെയായിരക്കും. നാസ ഈ വര്‍ഷം മുതല്‍ മനുഷ്യനെ ഉള്‍പ്പെടുത്തി നിരവധി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് നാസ പദ്ധതിയിടുന്നുണ്ട.

2024 നകം ചന്ദ്രനിലേക്ക് ആദ്യ വനിത ബഹിരാകാശ സഞ്ചാരിയെ അയയ്ക്കാനുള്ള പദ്ധതിയിലാണ് നാസ. അതിന്റെ തുടര്‍ച്ചയെന്നോണം എല്ലാവര്‍ഷവും മനുഷ്യനെ ബഹിരാകാശത്തേക്ക അയയ്ക്കും. 2030 ല്‍ മനുഷ്യനെ ചൊവ്വയിലേക്കയയ്ക്കാനും നാസയ്ക്ക് പദ്ധതിയുണ്ട്.

18000 അപേക്ഷകരില്‍ നിന്നുമാണ് നാസ പരിശീലനത്തിനായി ഈ 11 പേരെ തിരഞ്ഞെടുത്തത്. 41 കാരനായ രാജ 2017 മുതല്‍ നാസയില്‍ പരിശീലനത്തിലായിരുന്നു. ഹൈദരാബാദുകാരനായ ശ്രീനിവാസ് ചാരിയുടെ മകനാണ് രാജ. യുഎസ് വ്യോമസേനയില്‍ കേണലായ രാജ ഫ്‌ലൈറ്റ് ടെസ്റ്റ് (461) സ്‌ക്വാഡ്രന്‍ കമാന്‍ഡറും കലിഫോര്‍ണിയയിലുള്ള വ്യോമസേന താവളത്തിലെ എഫ് 35 ഐടിഎഫ് ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.


രാജ യുഎസ് എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് അസ്‌ട്രോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ മേരിലാന്‍ഡിലെ നേവല്‍ ടെസ്റ്റ് പൈലറ്റ് സ്‌കൂളില്‍ നിന്നും ബിരുദമെടുത്തിട്ടുണ്ട്. അയോവയിലെ സെഡാര്‍ ഫോള്‍സ് സ്വദേശിയായ ഹോളിയാണ് ഭാര്യ. 3 മക്കളുണ്ട്.


Next Story

Related Stories