TopTop
Begin typing your search above and press return to search.

ഇന്ത്യൻ ശാസ്ത്രജ്ഞർ കോവിഡ് ജീൻ മലിനജലത്തിൽ കണ്ടെത്തി

ഇന്ത്യൻ ശാസ്ത്രജ്ഞർ കോവിഡ് ജീൻ മലിനജലത്തിൽ കണ്ടെത്തി

ഇറ്റാലിയന്‍ ശാസ്ത്രജ്ഞര്‍ക്ക് പിന്നാല ഇന്ത്യന്‍ ശാസ്ത്രജ്ഞരും മലിന ജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഗാന്ധിനഗര്‍ ഐഐടിയിലെ ശാസ്ത്രജ്ഞരാണ് അഹമ്മദാബാദിലെ മലിനജല സാമ്പിളുകളില്‍ നിന്ന് സാര്‍സ് കൊറോണ വൈറസിന്റെ ജീന്‍ പകര്‍പ്പുകള്‍ കണ്ടെത്തിയത്. നഗരത്തിലെ രോഗികളുടെ സാമ്പിളുകളിലുള്ള ജീനുകളുമായി സമാനതകളുള്ളവയാണ് കണ്ടെത്തിയത്. കോവിഡ് 19നെതിരായ പ്രതിരോധത്തില്‍ വേസ്റ്റ് വാട്ടര്‍ ബേസ്ഡ് എപ്പിഡെമിയോളജി (ഡബ്ല്യുബിഇ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ത്യയും ഇതോടെ എത്തിയിരിക്കുകയാണ്. മലിനജല പ്ലാന്റുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഇറ്റാലിയന്‍ നഗരങ്ങളായ മിലാന്‍, ടൂറിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ നിന്ന് മലിനജലത്തില്‍ കോവിഡ് വൈറസ് ഉള്ളതായി കണ്ടെത്തിയിരുന്നു. ഡബ്ല്യുബിഇ അടിസ്ഥാനമാക്കി ഒരോ പ്രദേശത്തും എത്ര പേര്‍ക്ക് ഇന്‍ഫെക്ഷനുണ്ടായി എന്ന് അറിയാന്‍ സാധിച്ചേക്കും. ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ (ജിബിആര്‍സി), ഗുജറാത്ത് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (ജിപിസിബി) എന്നിവയുമായി സഹകരിച്ചാണ് ഗാന്ധിനഗര്‍ ഐഐടി പഠനം നടത്തിയത്. അഹമ്മദാബാദിലെ ഓള്‍ഡ് പിരാന വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ (ഡബ്ല്യുഡബ്ല്യുടിപി) മേയ് 8, 27 തീയതികളില്‍ ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.


Next Story

Related Stories