TopTop
Begin typing your search above and press return to search.

മികച്ച ഫീച്ചറുകളുമായി ഇന്‍ഫിനിക്സ് സീറോ 8i അവതരിപ്പിച്ചു

മികച്ച ഫീച്ചറുകളുമായി ഇന്‍ഫിനിക്സ് സീറോ 8i അവതരിപ്പിച്ചു

ചൈനയിലെ ട്രാന്‍ഷന്‍ ഹോള്‍ഡിങ്സിന്റെ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡ് ഇന്‍ഫിനിക്സ് മിഡ് റേഞ്ച് സെഗ്മെന്റിലേക്ക് സീറോ 8i സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, ഡ്യുവല്‍ സെല്‍ഫി കാമറ, 33W ഫാസ്റ്റ് ചാര്‍ജിങ്, 8 ജിബി റാം എന്നിങ്ങനെ പ്രീമിയം സെഗ്മെന്റിലെ പല ഫീച്ചറുകളുമായെത്തുന്ന ഇന്‍ഫിനിക്സ് സീറോ 8iയ്ക്ക് 14,999 രൂപയാണ് വില.

8 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിലാണ് ഇന്‍ഫിനിക്സ് സീറോ 8ശ വില്പനക്കെത്തിയിരിക്കുന്നത്. 14,999 രൂപയാണ് ലോഞ്ച് വില എങ്കിലും അധികം താമസമില്ലാതെ വില കൂടാന്‍ സാദ്ധ്യതയുണ്ട്. ഫ്‌ലിപ്കാര്‍ട്ട് ലിസ്റ്റിംഗ് അനുസരിച്ച് 18,999 രൂപയാണ് ഫോണിന്റെ യഥാര്‍ത്ഥ വില. സില്‍വര്‍ ഡയമണ്ട്, ബ്ലാക്ക് ഡയമണ്ട് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്ന ഇന്‍ഫിനിക്സ് സീറോ 8ശ, ഈ മാസം 9 മുതല്‍ ഫ്‌ലിപ്കാര്‍ട്ട് മുഖേന വാങ്ങാം.

ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ XOS 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം ഫോണ്‍ ആണ് ഇന്‍ഫിനിക്സ് സീറോ. 90Hz റിഫ്രഷ് റേറ്റുള്ള 6.85-ഇഞ്ച് ഫുള്‍-എച്ഡി+ ഡിസ്പ്ലേയാണ് ഹാന്‍ഡ്‌സെറ്റിന്. 20.5:9 ആസ്‌പെക്ട് റേഷ്യോ, 90.1 ശതമാനം സ്‌ക്രീന്‍ ടു ബോഡി അനുപാതം, 180Hz ടച്ച് സാംപ്ലിങ് റേറ്റും ഈ ഡിസ്പ്ലേയ്ക്കുണ്ട്. ഒക്ട-കോര്‍ മീഡിയടെക് ഹീലിയോ ഏ90ഠ ടീഇ പ്രോസസ്സര്‍ ആണ് ഹൃദയം.

48 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സ്, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍, എഐ സെന്‍സര്‍ എന്നിവയുള്ള ക്വാഡ് ക്യാമെറയാണ് സീറോ 8i-യ്ക്ക്. 16 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ചേര്‍ന്ന ഡ്യുവല്‍ സെല്‍ഫി ക്യാമറയും ഫോണിനുണ്ട്. 33ണ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,500mAh ബാറ്റെറിയാണ് ഫോണിന്. 128 ജിബി വരെയുള്ള ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെയായി ഉയര്‍ത്താം. 4 ജി വോള്‍ട്ടേ, വൈ-ഫൈ 802.11 എ/ബി/ ജി/എന്‍, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് ഇന്‍ഫിനിക്സ് സീറോ 8iയിലെ കണക്ടിവിറ്റി ഓപ്ഷനുകള്‍. ഒരു വശത്ത് ക്രമീകരിച്ച ഫിംഗര്‍പ്രിന്റ് സെന്‍സറും ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്‌നെറ്റോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.

.


Next Story

Related Stories