TopTop

പണ്ടൊരു മഹാമാരിക്കാലത്ത് ഐസക് ന്യൂട്ടണ്‍ ചെയ്തതതെന്ത്? കൊറോണ കാലത്ത് എന്തുകൊണ്ട് അത് തന്നെ ചെയ്യണം?

പണ്ടൊരു മഹാമാരിക്കാലത്ത് ഐസക് ന്യൂട്ടണ്‍ ചെയ്തതതെന്ത്? കൊറോണ കാലത്ത് എന്തുകൊണ്ട് അത് തന്നെ ചെയ്യണം?

ലോകം ഒരുപാട് മഹാമാരികള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ കൊറോണയെന്ന (കൊവിഡ് 19) മഹാമാരി ലോകത്തെ ഒന്നാകെ പ്രതിസന്ധിയിലാക്കുമ്പോള്‍ 1667ല്‍ ലണ്ടനില്‍ പടര്‍ന്നുപിടിച്ച പ്ലേഗിനെക്കുറിച്ച് ഓര്‍ക്കാവുന്നതാണ് എന്ന് വാഷിംഗ്ടൺ പോസ്റ്റ് പറയുന്നു. വിഖ്യാത ശാസ്ത്രജ്ഞന്‍ ഐസക്ക് ന്യൂട്ടണ്‍ അക്കാലത്ത് കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ന്യൂട്ടണ് അന്ന് പ്രായം 20. ന്യൂട്ടണും അന്ന് രോഗം പിടിപെട്ടു. ട്രിനിറ്റി കോളേജ് അന്ന് വിദ്യാര്‍ത്ഥികളെ വീട്ടിലിരുന്ന് പഠിക്കാനായി പറഞ്ഞയച്ചു. ഗുരുത്വാകര്‍ഷണവും ചലന നിയമവും ലോകത്തെ മാറ്റിയ കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ ന്യൂട്ടണ് ലണ്ടനില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് സഹായകമായി എന്നാണ് പറയുന്നത്.

അന്ന് ഗ്രേറ്റ് പ്ലേഗ് ലണ്ടനെ ഉലച്ചപ്പോള്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ ഇപ്പോള്‍ സ്വീകരിക്കുന്നതിന് സമാനമാണ് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. അന്നും ഐസൊലേഷന്‍ തന്നെയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമാര്‍ഗം. വൂള്‍സ്‌തോര്‍പ്പ് മാനറിലെ വീട്ടിലേയ്ക്ക് ന്യൂട്ടണ്‍ പോയി. ആ ഒരു വര്‍ഷം മുഴുവന്‍ ന്യൂട്ടണ്‍ വീട്ടിലിരുന്ന് പഠിച്ചു. കാല്‍ക്കുലസിന്റെ ആദ്യ ഭാഗവും ഓപ്റ്റിക്‌സ് സംബന്ധിച്ച തിയറികളും ന്യൂട്ടണ്‍ തയ്യാറാക്കിയത് വീട്ടിലിരുന്നുള്ള ഈ പഠനത്തിലാണ്.

ഇക്കാലത്ത് ഒരു ദിവസം പൂന്തോട്ടത്തിലിരിക്കുമ്പോളാണ് ഗുരുത്വാകര്‍ഷണം ഭൂമിയില്‍ നിന്ന് ഒരു നിശ്ചിത അകലം വരെ മാത്രം ബാധകമായ ഒന്നല്ല എന്നും അത് ചന്ദ്രന്‍ വരെയുണ്ടെന്നും ന്യൂട്ടണ്് തോന്നിയത് എന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ജോണ്‍ കോണ്ടുയിറ്റ് പിന്നീട് എഴുതിയിരുന്നു. 1667 ഏപ്രിലില്‍ ന്യൂട്ടണ്‍ കേംബ്രിഡ്ജില്‍ തിരിച്ചെത്തി. ഒക്ടോബറില്‍ ട്രിനിറ്റി കോളേജിലെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.


Next Story

Related Stories