Top

ആഴക്കടലില്‍ 6000 മീറ്റര്‍ താഴ്ചയില്‍ വരെ ഗവേഷണം നടത്താം; പുതിയ ഉപകരണവുമായി ഐഎസ്ആര്‍ഒ

ആഴക്കടലില്‍ 6000 മീറ്റര്‍ താഴ്ചയില്‍ വരെ ഗവേഷണം നടത്താം; പുതിയ ഉപകരണവുമായി ഐഎസ്ആര്‍ഒ

ആഴക്കടലില്‍ ഗവേഷണം നടത്താന്‍ സഹായിക്കുന്ന പുതിയ ഉപകരണവുമായി ഐഎസ്ആര്‍ഒ. ക്രൂ മൊഡ്യൂളിന്റെ ഡിസൈന്‍ ഐഎസ്ആര്‍ഒ വിദഗ്ധര്‍ വിജയകരമായി വികസിപ്പിച്ചെടുത്തു. ഇതോടെ ഗവേഷകരെ കടലിന്റെ അടിത്തട്ടിലെത്തിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ഗവേഷണ പദ്ധതി നടപ്പിലാകും. 6000 മീറ്റര്‍ ആഴമുള്ള ആഴക്കടലുകളില്‍ വരെ ഗവേഷണം നടത്താന്‍ സഹായിക്കുന്നതാണ് ഐഎസ്ആര്‍ഒ ഗവേഷകര്‍ വികസിപ്പിച്ച പുതിയ പേടകം.

ആഴക്കടലിലേക്ക് ഗവേഷകരെ കൊണ്ടുപോകാനുള്ള ക്യാപ്സൂളിന്റെ രൂപകല്‍പന ഐഎസ്ആര്‍ഒ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിന് ഇനി അധികൃതരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാല്‍ രൂപകല്‍പന പ്രകാരമുള്ള പേടകം നിര്‍മിക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ നായര്‍ രാജീവന്‍ പറഞ്ഞു.

ഇന്ത്യയുടെ ഡീപ് ഓഷ്യന്‍ മിഷന്റെ ഭാഗമായാണിത്. ഇതിലൂടെ മുഖ്യമായും സമുദ്രത്തിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കും. കൂടാതെ സമുദ്ര ജൈവവൈവിധ്യം, ഹൈഡ്രോകാര്‍ബണുകള്‍, ധാതുക്കള്‍ തുടങ്ങിയ സംയുക്തങ്ങളുടെ സര്‍വേയും ഡീപ്പ് ഓഷ്യന്‍ മിഷന്റെ ഭാഗമാണ്.

പേടകത്തിന്റെ രൂപകല്‍പന അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്നതായിരിക്കും. ആഴക്കടലില്‍ മുങ്ങാവുന്ന പേടകത്തില്‍ മൂന്നംഗ സംഘത്തെ ഉള്‍ക്കൊള്ളാന്‍ കഴിയും. ആഴക്കടല്‍ ദൗത്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.


Next Story

Related Stories