TopTop
Begin typing your search above and press return to search.

മൊബൈല്‍ ആപ്പിലൂടെ വീടുകളില്‍ പാല്‍ എത്തിക്കാന്‍ ഗ്രീന്‍ ജിയോ ഫാംസ്

മൊബൈല്‍ ആപ്പിലൂടെ വീടുകളില്‍ പാല്‍ എത്തിക്കാന്‍ ഗ്രീന്‍ ജിയോ ഫാംസ്

മൊബൈല്‍ ആപ്പിലൂടെ വീടുകളില്‍ പാല്‍ എത്തിക്കാനുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭവുമായി ഗ്രീന്‍ ജിയോ ഫാംസ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ അംഗത്വമുള്ള ഈ കമ്പനിയിലൂടെ 700 ലധികം ഉപഭോക്താക്കളാണ് കൊച്ചി നഗരത്തില്‍ പാലു വാങ്ങുന്നതെന്ന് ജിയോ ഫാംസ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. നിശ്ചിത നിലവാരം ഉറപ്പു വരുത്തുന്ന പ്ലാറ്റുഫാമുകളില്‍ നിന്ന പ്രത്യേക സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെയാണ് വിതരണം ചെയ്യാനുള്ള പാല്‍ ശേഖരിക്കുന്നത്. ഇത് ഗ്ലാസ് ബോട്ടിലുകള്‍ വഴി ഉപഭോക്താവിന്റെ വീടുകളില്‍ എത്തിക്കുന്നു.

ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ 700 ലധികം ഉപഭോക്താക്കള്‍ തങ്ങളുടെ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രീന്‍ ജിയോ ഫാംസിന്റെ സിഇഒ ജിതിന്‍ ജോര്‍ജ്ജ് പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം, സാങ്കേതിക പിന്തുണ തുടങ്ങിയവയും കമ്പനി നല്‍കുന്നുണ്ട്. സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ഓരോ ഫാമിന്റെയും നിയന്ത്രണം.

പ്ലേസ്റ്റോര്‍ വഴി ഗ്രീന്‍ ജിയോ ഫാംസ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താനായി മൊബൈല്‍ ആപ്പ് നവീകരിക്കും. ഫ്രാഞ്ചൈസ് വഴി ഓരോ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും വിതരണ ഹബ് രൂപീകരിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് ജിതിന്‍ ജോര്‍ജ്ജ് പറഞ്ഞു.


Next Story

Related Stories