TopTop
Begin typing your search above and press return to search.

എന്തുകൊണ്ടാണ് ആണുങ്ങളെ അതിവേഗം കോവിഡ് ബാധിക്കുന്നത്?

എന്തുകൊണ്ടാണ് ആണുങ്ങളെ അതിവേഗം കോവിഡ് ബാധിക്കുന്നത്?

കൊറോണ വൈറസിനു മനുഷ്യ രക്തത്തിലെ കോശങ്ങളെ ആക്രമിക്കാന്‍ സഹായിക്കുന്ന ഒരുതരം എൻസൈം സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണ് ഉള്ളതെന്ന് പഠനം. യൂറോപ്പില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് സുപ്രധാനമായ പഠനം നടത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് സ്ത്രീകളേക്കാള്‍ വേഗത്തില്‍ പുരുഷന്മാരെ കോവിഡ് ബാധിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവെന്ന നിലയിലാണ് പഠനത്തിലൂടെ ലഭിച്ച വിവരങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈം 2 (ACE2) എന്നറിയപ്പെടുന്ന ഈ എന്‍സൈം ഹൃദയം, വൃക്കകൾ അടക്കമുള്ള അവയവങ്ങളില്‍ കാണപ്പെടുന്നു. അണുബാധ ശ്വാസകോശത്തിലേക്ക് എങ്ങനെ എത്തുന്നു എന്നതില്‍ ഈ എന്‍സൈമിന് നിര്‍ണ്ണായക പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.

കൂടാതെ, എസിഇ ഇൻഹിബിറ്ററുകൾ അല്ലെങ്കിൽ ആൻജിയോടെൻസിൻ റിസപ്റ്റർ ബ്ലോക്കറുകൾ (എആർബി) എന്ന് വിളിക്കപ്പെടുന്ന മരുന്നുകൾ ഉയർന്ന എസിഇ 2 സാന്ദ്രതയിലേക്ക് നയിക്കുന്നില്ലെന്നും അതിനാൽ അവ എടുക്കുന്ന ആളുകൾക്ക് കൊവിഡ്-19 അപകടസാധ്യത വർദ്ധിപ്പിക്കുന്നില്ലെന്നും കണ്ടെത്തിയതായി യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.


Next Story

Related Stories