TopTop
Begin typing your search above and press return to search.

ജോണ്‍ എം തോമസ് ഐടി പാര്‍ക്ക്‌സ് കേരള സിഇഒ ആയി ചുമതലയേറ്റു

ജോണ്‍ എം തോമസ് ഐടി പാര്‍ക്ക്‌സ് കേരള സിഇഒ ആയി ചുമതലയേറ്റു

കേരള ഐടി പാര്‍ക്ക്‌സിന്റെ പുതിയ സിഇഒ ആയി ജോണ്‍ എം തോമസ് ചുമതലയേറ്റു. കഴിഞ്ഞ ദിവസം സി.ഇ.ഒ സ്ഥാനമൊഴിഞ്ഞ ശശി പിലാചേരി മീത്തലിനു പകരക്കാരനായിട്ടാണ് ജോണ്‍ എം തോമസ് സ്ഥാനമേറ്റത്.

അറ്റ്‌ലാന്റയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓപ്പറേഷന്‍സ്, ഫിനാന്‍സ് എന്നിവയില്‍ എംബിഎ നേടിയിട്ടുള്ള ജോണ്‍ എം തോമസ് യുഎസ്എയിലെ ഇക്വിഫാക്‌സ് ഇങ്ക് അറ്റ്‌ലാന്റയില്‍ ക്ലൗഡ് ഡാറ്റ മൈഗ്രേഷന്‍ ലീഡറായി പ്രവര്‍ത്തിക്കുകയായിരുന്നു.

ആഗോളതലത്തില്‍ ഐടി മേഖലയില്‍ പുതിയ ബിസിനസ് മോഡലുകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും കേരളത്തിന്റെ ഐടി ബിസിനസ് നല്ല പ്രവണതയാണ് കാണിക്കുന്നതെന്നും ജോണ്‍ എം തോമസ് പറഞ്ഞു. മഹാമാരി കാലഘട്ടത്തില്‍ പോലും കേരളത്തിലെ ഐടി മേഖല അഭിവൃദ്ധി പ്രാപിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തന വിജയം കൈവരിക്കുകയും പുതിയ കമ്പനികളെയും ജീവനക്കാരെയും സ്വാഗതം ചെയ്യാന്‍ തയ്യാറാകുകയും ചെയ്ത കേരളത്തിലെ ഐടി പാര്‍ക്കുകള്‍ക്ക് ഐടി മേഖലയുടെ പതാകവാഹകരാകാന്‍ സാധിക്കും. ഐടി മേഖലയില്‍ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യകളില്‍ മാനവ വിഭവ ശേഷി പ്രാപ്തമാക്കുന്നതിലും ശ്രദ്ധവയ്ക്കും. ഐ.ടി രംഗത്തെ വന്‍കിടക്കാരെ സ്വാഗതം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും തികഞ്ഞ ആത്മവിശ്വാസമാണ് ഐടി പാര്‍ക്കിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനമൊഴിഞ്ഞ സി.ഇ.ഒ ശശി പിലാചേരി മീത്തലിന് ഐടി പാര്‍ക്ക്‌സ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.


Next Story

Related Stories