TopTop
Begin typing your search above and press return to search.

തപന്‍ റായഗുരു കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ

തപന്‍ റായഗുരു കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ

സംരംഭക വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആയി തപന്‍ റായഗുരുവിനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

ഐഐഎം കൊല്‍ക്കത്ത, ഐഐടി ഖൊരഗ്പൂര്‍ എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടിയ റായഗുരുവിന് ടെക്‌നോളജി, അനലിറ്റിക്‌സ് സേവന വ്യവസായത്തില്‍ 25 വര്‍ഷത്തിലധികം ആഗോള പരിചയമുണ്ടെന്ന് കെഎസ്‌യുഎം അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഡാറ്റാ സയന്‍സിലും പ്രാഗത്ഭ്യം തെളിയിച്ചു. ഗ്ലോബല്‍ ലോജിക് ഇന്‍ക്, ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളില്‍ എക്‌സിക്യൂട്ടീവ് റോളുകള്‍ വഹിച്ചു. കെഎസ് യുഎമ്മിലെ നിയമനത്തിനു മുമ്പ് ട്രെഡന്‍സ് ഇന്‍കിന്റെ ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) ആയിരുന്നു 50 കാരനായ തപന്‍ റായഗുരു. ടെക്‌നോളജി, അനലിറ്റിക്‌സ് വ്യവസായത്തില്‍ റായ്ഗുരു തപന്റെ 25 വര്‍ഷത്തിലേറെ പരിചയവും 500 ഓളം കമ്പനികളുമായുള്ള തൊഴില്‍ സഹകരണവും കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് തപന്‍ റായഗുരു പറഞ്ഞു.


Next Story

Related Stories