TopTop
Begin typing your search above and press return to search.

രണ്ട് വര്‍ഷം നീണ്ട ദൗത്യം പൂർത്തിയാക്കി, യുഎസ് വ്യോമസേനയുടെ 'നിഗൂഡ ബഹിരാകാശ വിമാനം' ഭൂമിയിൽ തിരിച്ചെത്തി

രണ്ട് വര്‍ഷം നീണ്ട ദൗത്യം പൂർത്തിയാക്കി, യുഎസ് വ്യോമസേനയുടെ

രണ്ടുവർഷത്തെ ദൗത്യത്തിനുശേഷം യുഎസ് വ്യോമസേനയുടെ നിഗൂഡ ബഹിരാകാശ വിമാനം ഭൂമിയിൽ തിരിച്ചെത്തി. 2017-ൽ സ്‌പേസ് എക്‌സ് റോക്കറ്റായ ഫാൽക്കൺ 9 വിക്ഷേപിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് യുഎസ് ഫോഴ്സ് എക്സ് -37 ബി ബഹിരാകാശ വിമാനം നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ ലാൻഡ് ചെയ്യുന്നത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം കഴിഞ്ഞുവെന്ന സ്വന്തം റെക്കോർഡും തിരുത്തിക്കുറിച്ചു കൊണ്ടാണ് പേടകത്തിന്‍റെ മടങ്ങിവരവ്. ഇതിൻ്റെ പ്രവർത്തനങ്ങളെന്തായിരുന്നുവെന്ന് നാസ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 780 ദിവസമാണ് ഈ വാഹനം ബഹിരാകാശത്ത് വട്ടമിട്ടത്

എക്സ് -37 ഭൂമിയെ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്താണതിന്റെ ലക്ഷ്യമെന്ന് ആര്‍ക്കുമറിയില്ല. അമേരിക്കൻ വ്യോമ സേനയുടെ മിക്ക നീക്കങ്ങളും അത്രമാത്രം നിഗൂഢവും രഹസ്യവുമായിരിക്കും. 1999-ലാണ് എക്സ് 37 എന്ന പദ്ധതി നാസ ആരംഭിക്കുന്നത്. ബഹിരാകാശത്തെ വിവിധ പരീക്ഷണങ്ങൾക്കുള്ള 'ഓർബിറ്റർ ടെസ്റ്റ് വെഹിക്കിൾ' ആണ് അത്. സ്പേസ് ഡ്രോൺ എന്നും ഈ വെഹിക്കിൾ അറിയപ്പെടുന്നു.

ഒറ്റക്കാഴ്ചയില്‍ നാസയുടെ സ്പേസ് ഷട്ടിലിനെപ്പോലെയിരിക്കുമെങ്കിലും വളരെ ചെറുതാണിവ. അതിനാൽത്തന്നെ മനുഷ്യനെ വഹിച്ചുള്ള യാത്രയും സാധ്യമല്ല. 240 ദിവസം വരെ ബഹിരാകാശത്ത് ചെലവഴിക്കാൻ നിർമിച്ച ഈ വാഹനം ഇതുവരെ അഞ്ചു ദൌത്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചാരപ്രവർത്തനത്തിനുപയോഗിക്കുന്ന ഡ്രോണാണ് ഇതെന്നാണ് പ്രധാന സംശയം. രാജ്യാന്തര ബഹിരാകാശ നിലയത്തെ കുറിച്ച് ലോകത്തിന് എല്ലാം അറിയാം. പക്ഷെ, എക്സ്-37 ബിയിലേക്കു മാത്രം അമേരിക്ക ആരെയും അടുപ്പിക്കുന്നില്ല. ആ 'സീക്രട്ടാണ്' സംശയങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നത്.


Next Story

Related Stories