TopTop
Begin typing your search above and press return to search.

ചരിത്രമെഴുതി വനിതകൾ, ബഹിരാകാശത്ത് നടന്ന് ക്രിസ്റ്റീന കോച്ചും ജെസീക്ക മെയറും/ വീഡിയോ

ചരിത്രമെഴുതി വനിതകൾ, ബഹിരാകാശത്ത് നടന്ന്  ക്രിസ്റ്റീന കോച്ചും ജെസീക്ക മെയറും/ വീഡിയോ

നാസയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി രണ്ടു വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തുടക്കം. ബഹിരാകാശത്ത് വാഹനത്തില്‍നിന്നു പുറത്തിറങ്ങി നിലയത്തിന്റെ കേടായ പവര്‍ കണ്‍ട്രോളര്‍ മാറ്റിവയ്ക്കുന്ന നടപടികളാണ് ഇവരുവരുടെയും ദൗത്യം. നാസയിലെ ബഹിരാകാശയാത്രികരായ ക്രിസ്റ്റീന കോച്ചും ജെസീക്ക മെയറുമാണ് ചരിത്രപരമായ ദൗത്യം നിര്‍വഹിച്ചത്.

കേടായ പവര്‍ കണ്‍ട്രോളര്‍ മാറ്റിവയ്ക്കാന്‍ ശ്രമിക്കുന്ന നടപടികളുടെ ഭാഗമായി ഇവരും 5.5 മണിക്കൂർ ബഹിരാകാശയാത്രയ്ക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ചിലവഴിക്കും. ഇതിന്റെ ലൈവ് വീഡിയോ നാസ പുറത്ത് വിട്ടു. വിവിധ കാരണങ്ങളാൽ പലവട്ടം മാറ്റിവച്ച നടത്തമാണ് നാസ യാഥാർഥ്യമാക്കുന്നത്.

വനിതകൾക്ക് മാത്രമായുള്ള ബഹിരാകാശ വസ്ത്രം ഇല്ലാത്തതിനാലും മറ്റ് കാരണങ്ങളാലും പലവട്ടം മാറ്റിവച്ച നടത്തമാണിത്. ക്രിസ്റ്റീന കോച്ച് ഇത് നാലാംവട്ടമാണ് ബഹിരാകാശത്ത് നടക്കുന്നത്, ജസീക്ക മേയർ ആദ്യമായാണ് ഇത്തരം ഒരു ദൗത്യത്തിന്റെ ഭാഗമാവുന്നത്. ഇതുവരെ 15 വനിതകളാണ് ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുള്ളത്. 1984ൽ റഷ്യയുടെ വെറ്റ്‌ലാന സവിത്‌സ്കയ ആണ് ബഹിരാകാശത്ത് നടന്ന ആദ്യ വനിത. അതേവർഷം തന്നെ കാതെ സുല്ലീവൻ എന്ന അമേരിക്കൻ വനിതയും ബഹിരാകാശസഞ്ചാരം നടത്തി ചരിത്രത്തിന്റെ ഭാഗമായി. എന്നാൽ ഈ സമയങ്ങളിൽ എല്ലാം തന്നെ ഒരു പുരുഷബഹിരാകാശ ഗവേഷകനും ഒപ്പമുണ്ടാകും. സ്ത്രീകളുടെ നിയന്ത്രണത്തിൽ സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന യാത്ര ഇതാദ്യമാണ്. ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് എന്നായിരുന്ന നാസ ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്.


Next Story

Related Stories