TopTop
Begin typing your search above and press return to search.

ചൊവ്വയുടെ ചിത്രങ്ങൾ വീണ്ടു ഭൂമിയിൽ; നാസയുടെ ക്യൂരിയോസിറ്റി റോവർ ദൗത്യം തുടരുന്നു

ചൊവ്വയുടെ ചിത്രങ്ങൾ വീണ്ടു ഭൂമിയിൽ; നാസയുടെ ക്യൂരിയോസിറ്റി റോവർ ദൗത്യം തുടരുന്നു

1971 മുതൽ തന്നെ മനുഷ്യൻ ചൊവ്വ ദൗത്യത്തിലാണ്. പലതും പരാജയപ്പെട്ടെങ്കിലും വിജയിച്ചവയും ഏറെയാണ്. അടുത്തു തന്നെ മനുഷ്യനുൾപ്പെട്ട ചൊവ്വ ദൗത്യവും ഉണ്ടാവും. പലരാജ്യങ്ങളും വളരെ ഗൗരവത്തോടെ നിരവധി ചൊവ്വ ദൗത്യങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനിടയിൽ ചൊവ്വയിൽ ദൗത്യം തുടരുന്ന ക്യൂരിയോസിറ്റി റോവർ ചൊവ്വയുടെ ചില ചിത്രങ്ങൾ ഭൂമിയിലേക്കയച്ചിരിക്കുകയാണ്. നവംബർ 3 നാണ് ക്യൂരിയോസിറ്റി ഭൂമിയിലേക്ക് ചിത്രങ്ങൾ അയച്ചത്. ആ ചിത്രങ്ങൾ നാസ പുറത്തുവിടുകയും ചെയ്തു.



നാസയുടെ ചൊവ്വ പര്യവേഷണ പേടകമാണ് ക്യൂരിയോസിറ്റി. 2011 നവംബർ 26-നു ഫ്ലോറിഡയിലെ കേപ് കനവറിൽനിന്നാണ് ക്യൂരിയോസിറ്റി വിക്ഷേപിച്ചത്. 2012 ഓഗസ്റ്റ് 6-ന് ഇന്ത്യൻ സമയം 11.02-നാണ് പേടകം ചൊവ്വയുടെ പ്രതലത്തിൽ എത്തിച്ചേർന്നത്. രണ്ട് വർഷത്തേക്കാണ് ക്യൂരിയോസിറ്റിയുടെ ദൗത്യകാലയളവ് നിശ്ചയിച്ചിരുന്നത്. എന്നൽ കാലവധി കഴിഞ്ഞും ക്യൂരിയോസിറ്റി പ്രവർത്തനം തുടരുന്നു.



ചൊവ്വയുടെ ഉപരിതലത്തിലെ മണ്ണും പാറയും ശാസ്ത്രീയമായി വിശകലനം ചെയ്യുക എന്നതാണ് ക്യൂരിയോസ്റ്റിയടെ ദൗത്യം. രണ്ടുവർഷം പ്രവർത്തിക്കാനുതകുന്ന രീതിയിൽ ഏകദേശം 13,750 കോടി രൂപ (250 കോടി ഡോളർ) ചെലവഴിച്ചാണ് പേടകം നിർമ്മിച്ചത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പ്ലൂട്ടോണിയം ബാറ്ററിക്ക് ഏറ്റവും കുറഞ്ഞത് 14 വർഷം ഊർജ്ജം വിതരണം ചെയ്യാനുള്ള കഴിവുണ്ട്.

ചൊവ്വയെ കുറിച്ചു പഠിക്കുന്നതിനായി ഇന്ത്യ 2013 ൽ മംഗൾയാൻ വിക്ഷപിച്ചിരുന്നു. 2014 സെപ്റ്റംബർ 24 ന് മംഗൾയാന്‍ ചൊവ്വയുടെ ഉപരിതലത്തിൽ പ്രവേശിച്ചു. മംഗൾയാൻ ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചായിരിക്കും പഠിക്കുക. ഒന്നാമത്തെ തവണ തന്നെ വിജയിക്കുന്ന ആദ്യ ചൊവ്വ ദൗത്യം, ഏറ്റവും കുറഞ്ഞ ചിലവിൽ ചൊവ്വയിലെത്തുന്ന ദൗത്യം, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ചൊവ്വാദൗത്യം എന്നിങ്ങനെ നിരവധി പ്രത്യേകതയുണ്ട് ഇന്ത്യയുടെ മംഗൾയാൻ.






Next Story

Related Stories