TopTop
Begin typing your search above and press return to search.

മൈക്രോ ഗ്രാവിറ്റിയിൽ മലമൂത്ര വിസര്‍ജനം സാധ്യമാവണം 'ശൗചാലയത്തെ കുറിച്ച് ചിന്തിക്കു', മികച്ച ആശയത്തിന് നാസ നൽകും സമ്മാനം

മൈക്രോ ഗ്രാവിറ്റിയിൽ മലമൂത്ര വിസര്‍ജനം സാധ്യമാവണം

1972 ഡിസംബറിൽ മനുഷ്യന്‍ അവസാനമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ അവര്‍ ഡയപ്പര്‍ ധരിച്ചിരുന്നു. അപ്പോളോ ചാന്ദ്ര ദൗത്യങ്ങളുടെ ഭാഗമായി ശരിയായ ടോയ്‌ലറ്റ് രൂപകൽപ്പന ചെയ്യാൻ നാസ ഒരിക്കലും മെനക്കെട്ടിരുന്നില്ല. പകരം, ബഹിരാകാശയാത്രികർ അവരുടെ പിന്‍ഭാഗത്ത് ഘടിപ്പിച്ചിരുന്ന പ്രത്യേക ബാഗിലായിരുന്നു കാര്യം സാധിച്ചിരുന്നത്. 'മനുഷ്യന്റെ ബഹിരാകാശ യാത്രയുടെ തുടക്കം മുതൽ മലമൂത്രവിസർജ്ജനമാണ് ബഹിരാകാശ യാത്രികരെ അലട്ടിയിരുന്ന പ്രധാന വിഷയമെന്ന് 1975 ൽ പ്രസിദ്ധീകരിച്ച അപ്പോളോ ദൗത്യങ്ങളെക്കുറിച്ചുള്ള നാസയുടെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍തന്നെ പറയുന്നു.

അതിനൊരു പരിഹാരം തേടുകയാണ് ഇപ്പോള്‍ നാസ. ഏകദേശം അഞ്ച് പതിറ്റാണ്ടിനുശേഷം, 2024 ഓടെ ബഹിരാകാശയാത്രികരുമായി മറ്റൊരു ദൗത്യംകൂടെ ചന്ദ്രനിലേക്ക് നടത്താനിരിക്കുകയാണ്. എന്നാല്‍ അപ്പോളോ യാത്രികര്‍ അനുഭവിച്ചപോലെ ഒരു ദുരവസ്ഥ ഉണ്ടാവുകയും ചെയ്യരുത്, ചന്ദ്രനില്‍ മലമൂത്രവിസര്‍ജനം നടത്തി എന്ന് പറയേണ്ടിയും വരരുത്. അതിനു പറ്റിയ ഒരു ശൗചാലയം രൂപകല്‍പ്പന ചെയ്യണം. ആര്‍ക്കും മികച്ച ആശയങ്ങള്‍ അയക്കാം. ആകര്‍ഷകമായ സമ്മാനത്തുകയും നാസ പ്രഖ്യാപിച്ചിട്ടുണ്ട്.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ‌ (ഐ‌എസ്‌എസ്) ഒരു വലിയ, വ്യാവസായിക രൂപത്തിലുള്ള റഷ്യൻ നിർമ്മിത ടോയ്‌ലറ്റ് ഉണ്ട്. സക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നടത്തുകയെന്ന വെല്ലുവിളിയെ മറികടക്കുന്നത്. അതുപോലെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു ടോയ്‌ലറ്റ് ആണ് നാസക്ക് വേണ്ടത്. ഭൂമിയിലെ ആറിലൊന്ന് ഗുരുത്വാകര്‍ഷണമാണ് ചന്ദ്രനില്‍ ഉള്ളത്.

മികച്ച ആശയങ്ങള്‍ ഓഗസ്റ്റ് 17 നകം അയക്കണം.


Next Story

Related Stories