TopTop
Begin typing your search above and press return to search.

പ്രാചീന അതീജീവന രൂപങ്ങളെ അന്വേഷിച്ച് നാസയുടെ റോവർ പ്രിസർവറൻസ് ചൊവ്വയിലേയ്ക്ക് കുതിച്ചു

പ്രാചീന അതീജീവന രൂപങ്ങളെ അന്വേഷിച്ച് നാസയുടെ റോവർ പ്രിസർവറൻസ് ചൊവ്വയിലേയ്ക്ക് കുതിച്ചു

ചൊവ്വയിലെ ആദിമ അതിജീവന രൂപങ്ങൾ തേടി നാസയുടെ പുതിയ ബഹിരാകാശ വാഹനമായ റോവർ പ്രിസർവറൻസ് വിക്ഷേപിച്ചു. പ്രാചീന മൈക്രോബയൽ ജീവിതത്തിന്റെ സൂചനകൾ തേടിയുള്ള ആസ്ട്രോബയോളജി ദൗത്യത്തിന്റെ ഭാഗമായാണ് റോവർ പ്രിസർവറൻസ് വിക്ഷേപിച്ചത്. യുഎസ് സമയം രാവിലെ 7.50ന് ഫ്ളോറിഡയിലെ കേപ്പ് കനാവറൽ സ്പേസ് സെന്ററിൽ നിന്ന് അലയൻസ് അറ്റ്ലസ് വി റോക്കറ്റിലാണ് റോവർ വിക്ഷേപിച്ചത്. ദൗത്യം കൈകാര്യം ചെയ്യുന്ന കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. നാസ ഉദ്ദേശിച്ച പോലെയാണ് കാര്യങ്ങളെങ്കിൽ 2021 ഫെബ്രുവരി 18ന് റോവർ ചൊവ്വയിലെത്തും.

1997ന് ശേഷം ചൊവ്വ യാത്ര പൂർത്തിയാക്കുന്ന അഞ്ചാമത്തെ റോവറായിരിക്കുമിത്. ചൈന തങ്ങളുടെ ആദ്യ മാസ് റോവർ കഴിഞ്ഞയാഴ്ച വിക്ഷേപിച്ചിരുന്നു. ഇത് 2021 മേയിൽ ചൊവ്വയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012ൽ ചൊവ്വയിൽ ലാൻഡ് ചെയ്ത നാസയുടെ ക്യൂരിയോസിറ്റി ഇതിനോടകം 23 കിലോമീറ്റർ ചൊവ്വയിൽ സഞ്ചരിച്ച് കഴിഞ്ഞു. ക്യൂരിയോസിറ്റിയുടെ കൂടുതൽ മെച്ചപ്പെട്ട വേർഷനാണ് റോവർ പ്രിസർവറൻസ്. ആറ് വീലുള്ള പ്രിസർവറൻസിന് ക്യൂരിയോസിറ്റിയേക്കാൾ വേഗതയുണ്ട്. ദിവസവും 200 മീറ്റർ നാവിഗേഷന് സാധിക്കും. 19 ക്യാമറകളും രണ്ട് മൈക്രോഫോണുകളുമുണ്ട്. ചൊവ്വയിലെ ശബ്ദം റെക്കോർഡ് ചെയ്യുന്ന ആദ്യ വാഹനമായിരിക്കും റോവർ പ്രിസർവറൻസ് എന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. രണ്ട് മീറ്റർ നീളമുള്ള റോബോട്ടിക്ക് കൈ ഉണ്ട്. ചെറിയൊരു നൂക്ലിയർ ബാറ്ററിയും. റോവർ പ്രിസർവറൻസ് ലാൻഡ് ചെയ്തുകഴിഞ്ഞാൽ നാസ ഒരു ഹെലികോപ്റ്റർ ഡ്രോണിനെ അയയ്ക്കാൻ നാസ ശ്രമിക്കും. 1.8 കിലോ മാത്രം ഭാരമുള്ള ഒരു ഡ്രോൺ. താരതമ്യേന കുറച്ച് കിലമീറ്ററുകൾ മാത്രമേ റോവറുകൾക്ക് സഞ്ചരിക്കാനാകൂ. മണൽക്കൂനകളിലും മറ്റ് തടസങ്ങളിലും ഇവ ശരിയായി പ്രവർത്തിക്കില്ല.

300 കോടി വർഷങ്ങൾക്ക് മുമ്പ് ചൊവ്വാ ഗ്രഹം കൂടുതൽ ചൂടുള്ളതായിരുന്നുവെന്നും നദികളും തടാകങ്ങളും നിറഞ്ഞതായിരുന്നുവെന്നും മൈക്രോബയാൽ ലൈഫിന് സാധ്യതകളുണ്ടായിരുന്ന ഇടമായിരുന്നുവെന്നും ശാസ്ത്രജ്ഞർ കരുതുന്നു. എന്തുകൊണ്ട് അത് തണുത്ത ഗ്രഹമായി എന്നതിനുള്ള കാരണങ്ങൾ പൂർണമായും വ്യക്തമല്ല. പ്രിസർവറൻസ് പാറക്കല്ലുകൾ ശേഖരിക്കും. ചൊവ്വയുടെ മധ്യരേഖയ്ക്ക് സമീപമുള്ള ജെസീറോ കാർട്ടർ എന്ന ഭാഗമാണ് ലാൻഡിംഗിനായി നാസ തിരഞ്ഞെടുത്തിരിക്കുന്നത്. 300 കോടിക്കും 400 കോടിക്കും ഇടയിൽ വർഷങ്ങൾക്ക് മൂൻപ് ഇവിടെ ഒരു നദി ഒഴുകിയിരുന്നതായി ശാസ്ത്രഞ്ജർ അനുമാനിക്കുന്നു. സൂക്ഷ്മ ജീവിതത്തിന്റെ സൂചനകളായുള്ള തന്മാത്രകളെ ഇവിടെ നിന്ന് കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ചൊവ്വയിൽ രാത്രിയിലെ താപനില മൈനസ് 90 ഡിഗ്രി വരെ താഴും. എന്നാൽ ടെക്ടോണിക് പ്ലേറ്റ് ചലനമില്ല. ഭൂമിയിൽ 300 കോടി വർഷത്തേയ്ക്ക് മാറ്റമില്ലാതുള്ള ഭൂപ്രദേശങ്ങൾ കണ്ടെത്താനാകില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 350ലേറെ ജിയോളജിസ്റ്റുകൾ, ജിയോകെമിസ്റ്റുകൾ, അറ്റ്മോസ്ഫെറിക് സ്പെഷിസ്റ്റുകൾ, മറ്റ് ശാസ്ത്രജ്ഞർ എന്നിവർ പ്രിസർവറൻസ് ദൗത്യത്തിന്റെ ഭാഗമാണ്. ദൗത്യം രണ്ട് വർഷത്തേയ്ക്കോ അതിലധികമോ നീളാം. മുൻ റോവർ ദൗത്യങ്ങൾ ഇത്തരത്തിൽ നീണ്ടിരുന്നു.


Next Story

Related Stories