TopTop
Begin typing your search above and press return to search.

യുഎസ് ബഹിരാകാശ പര്യവേഷകരായ ഡാഗ് ഹര്‍ളിയും ബോബ് ബെന്‍കനും ഇന്ന് തിരികെ ഭൂമിയിലെത്തും; അന്താരാഷ്ട്ര ഭൗമ പേടകത്തില്‍നിന്ന് യാത്ര തിരിച്ചു

യുഎസ് ബഹിരാകാശ പര്യവേഷകരായ ഡാഗ് ഹര്‍ളിയും ബോബ് ബെന്‍കനും ഇന്ന് തിരികെ ഭൂമിയിലെത്തും; അന്താരാഷ്ട്ര ഭൗമ പേടകത്തില്‍നിന്ന് യാത്ര തിരിച്ചു

ഞായറാഴ്ച അമേരിക്കന്‍ സമയം ഉച്ചതിരിഞ്ഞ് 2.41 അവര്‍ ഫ്‌ലോറിഡ തീരത്തിന് സമീപം കടലിലാണ് ഇവരുടെ പേടകം ലാന്‍ഡ് ചെയ്യുക. യു എസ് സ്‌പേസ് ഏജന്‍സി നാസയും പങ്കാളികളായ സ്‌പേസ് എക്‌സും ചേര്‍ന്നായിരുന്നു ഈ ദൗത്യം. ശനിയാഴ്ച രാത്രിയാണ് സ്‌പേസ് സ്റ്റേഷനില്‍ നിന്നും തങ്ങളുടെ ബഹിരാകാശ പേടകമായ ''ഡ്രാഗണ്‍ ഏന്‍ഡേവര്‍ കാപ്‌സുല്‍'' വേര്‍പ്പെടുത്തിയത്.

ഈ വര്‍ഷം മെയ് അവസാനത്തോടെയായിരുന്നു സ്‌പേസ് എക്‌സിന്റെ മേല്‍നോട്ടത്തില്‍ ഫാല്‍ക്കന്‍ - 9 റോക്കറ്റുകളുടെ സഹായത്തോടെ ഈ ബഹിരാകാശ യാത്രികര്‍ യാത്ര തിരിച്ചത്. ഇപ്പോഴത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ബഹിരാകാശത്തേക്ക് ആളുകളെ അയച്ച് തിരികെയെത്തിക്കുന്നതിനുള്ള ശേഷി അമേരിക്ക വീണ്ടും കൈവരിക്കും. 2011ലാണ് ഈ ദൗത്യങ്ങള്‍ അവസാനിപ്പിച്ചത്.

നാല്‍പ്പത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അപ്പോളോ ദൗത്യത്തിനു ശേഷം ഇതാദ്യമായാണ് ബഹിരാകാശ യാത്രികര്‍ അടങ്ങുന്ന സംഘത്തിന്റെ പേടകം കടലില്‍ ഇറങ്ങുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ക്ക് യാത്രികര്‍ നന്ദി പറഞ്ഞു. ഏഴ് സ്ഥലങ്ങളാണ് പേടകത്തിന് ലാന്റ് ചെയ്യാന്‍ കണ്ടെത്തിയത്. ഇതില്‍ കാലവസ്ഥ യോജിച്ചതല്ലാത്തതിനാല്‍ മൂന്നെണ്ണത്തെ ആദ്യം തന്നെ ഒഴിവാക്കി. പേടകം ലാന്റ് ചെയ്യുന്ന സ്ഥലത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 മൈലില്‍ താഴെയായിരിക്കണം. ഇതിന് പുറമെ തിരമാലകളുടെ ശക്തി, മഴ എന്നിവ കൂടി പരിഗണിച്ചാണ് പേടകം ലാന്റ് ചെയ്യുന്ന സ്ഥലം നിശ്ചയിക്കുക.

ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചാല്‍ ഈ വര്‍ഷം സെപ്തംബറോടെ സ്‌പേസ് എക്‌സ് ഫ്‌ലൈറ്റുകളുടെ വിന്യാസത്തിനായി തയ്യാറെടുക്കുകയാണ് നാസ. ഇപ്പോള്‍ തിരികെ എത്തുന്ന ഏന്‍ഡേവര്‍ കാപ്‌സുല്‍ അറ്റ കുറ്റ പണികളോടെ വീണ്ടും അടുത്ത വര്‍ഷം മറ്റു ദൗത്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് പദ്ധതി. ഈ സംഘത്തില്‍ ബോബ് ബെന്‍കന്റെ ഭാര്യയായ മേഘന്‍ മക്ആര്‍തറും ഉള്‍പ്പെടുന്നു.


Next Story

Related Stories