TopTop
Begin typing your search above and press return to search.

ഭാവി ബഹിരാകാശദൗത്യങ്ങള്‍ക്കായി നാസ ബഹിരാകാശയാത്രികരെ തേടുന്നു

ഭാവി ബഹിരാകാശദൗത്യങ്ങള്‍ക്കായി നാസ ബഹിരാകാശയാത്രികരെ തേടുന്നു

ഭാവി ബഹിരാകാശദൗത്യങ്ങള്‍ക്കായി നാസ പുതിയ ബഹിരാകാശയാത്രികരെ തേടുന്നു. ശാസ്ത്രം, എഞ്ചിനീയറിങ്, അല്ലെങ്കില്‍ ഗണിതശാസ്ത്ര വിഷങ്ങളില്‍ ബിരുദാനന്തര ബിരുദവും, അതേ വിഷയത്തില്‍ പിഎച്ച്ഡിയും ഉണ്ടാവണം. പൈലറ്റുമാര്‍ക്കും, വൈദ്യശാസ്ത്രത്തില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. പൈലറ്റുമാര്‍ 1000 മണിക്കൂര്‍ സ്വതന്ത്രമായി വിമാനം പറത്തിയിരിക്കണം. ഭൂമിയില്‍നിന്നു 400 കിലോമീറ്റര്‍ ഉയരത്തിലുള്ള അന്താരാഷ്ട്ര ബഹികരാകാശ നിലയത്തില്‍ ജോലി ചെയ്യാനുള്ള മനസും അമേരിക്കന്‍ പൗരത്വവുമാണ് മറ്റു യോഗ്യതകള്‍.

ബഹിരാകാശദൗത്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിലവില്‍ 48 അംഗങ്ങളുള്ള ബഹിരാകാശയാത്രികരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നാസ തീരുമാനിച്ചത്.

അന്താരാഷ്ട്ര ബഹിരാകാശ നിലത്തില്‍ ഇരുപതാം വര്‍ഷത്തെ തുടര്‍ച്ചയായ സാന്നിധ്യം ഞങ്ങള്‍ ആഘോഷിക്കുകയാണ്. 2024 ല്‍ ആദ്യത്തെ സ്ത്രീയേയും, ഒരു പുരുഷനേയും ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍- നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡെന്‍സ്റ്റൈന്‍ പറഞ്ഞു.


Next Story

Related Stories