TopTop
Begin typing your search above and press return to search.

ജീന്‍ എഡിറ്റിങിനുള്ള 'ക്രിസ്പര്‍' ഗവേഷണത്തിന് രണ്ട് ശാസ്ത്രകാരികള്‍ക്ക് രസതന്ത്ര നൊബേല്‍

ജീന്‍ എഡിറ്റിങിനുള്ള ക്രിസ്പര്‍ ഗവേഷണത്തിന് രണ്ട് ശാസ്ത്രകാരികള്‍ക്ക് രസതന്ത്ര നൊബേല്‍

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് ഗവേഷക ഇമാനുവല്‍ ഷാര്‍പന്റിയര്‍ക്കും അമേരിക്കന്‍ ഗവേഷക ജന്നിഫര്‍ എ. ഡൗഡ്നയ്ക്കുമാണ് ലഭിച്ചത്. ജീനോം എഡിറ്റിങ്ങിലുള്ള പ്രത്യേക സങ്കേതം ക്രിസ്പര്‍-CRISPR വികസിപ്പിച്ചെടുത്തതിനാണ് ഇവര്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

ക്രസ്റ്റേഡ് റെഗുലേര്‍ലി ഇന്റര്‍സ്‌പേസ്ഡ് ഷോര്‍ട്ട് പാലിന്‍ഡ്രൊമിക് റിപ്പീറ്റ്‌സ് എന്നാണ് ക്രിസ്പറിന്റെ പൂര്‍ണ്ണരൂപം. ഇവ ഉപയോഗിച്ച്, ഗവേഷകര്‍ക്ക് മൃഗങ്ങളുടെയും സസ്യങ്ങളുടെയും സൂക്ഷ്മാണുക്കളുടെയും ഡിഎന്‍എ മുറിച്ചുമാറ്റാന്‍ കഴിയും. ഈ നൂറ്റാണ്ടിലെ വിസ്മയ നേട്ടം എന്നാണ് ഈ കണ്ടുപിടുത്തത്തെ ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാന സാങ്കേതിക വിദ്യയെ ക്രിസ്പര്‍/കാസ് 9 (CRISPR/Cas9) എന്നാണ് വിളിക്കുന്നത്.

ബര്‍ലിനിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ് ജേതാക്കളില്‍ ഒരാളയ ഇമാനുവല്‍ ഷാര്‍പന്റിയര്‍. ബെര്‍കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകയാണ് ജന്നിഫര്‍ എ. ഡൗഡ്ന. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സെക്രട്ടറി ജനറല്‍ ഗോറന്‍ ഹന്‍സണ്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 10 ദശലക്ഷം സ്വീഡിഷ് ക്രോണ (8.2കോടി രൂപ) യാണ് പുരസ്‌കാരത്തുക.


Next Story

Related Stories