TopTop
Begin typing your search above and press return to search.

എഫ്19 ശ്രേണിയില്‍ പുതിയ രണ്ട് മോഡലുകളുമായി ഒപ്പോ

എഫ്19 ശ്രേണിയില്‍ പുതിയ രണ്ട് മോഡലുകളുമായി ഒപ്പോ

പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ, എഫ് 19 പ്രോ ശേണിയില്‍ ഏറ്റവും പുതിയ മോഡലുകളായ എഫ്19 പ്രോ+ 5ജി, എഫ്19 പ്രോ എന്നീ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എഫ്19 പ്രോ ശ്രേണിയോടൊപ്പം ഒപ്പോ ബാന്‍ഡ് സ്‌റ്റൈലും അവതരിപ്പിച്ചതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

വളര്‍ന്നു വരുന്ന വീഡിയോഗ്രാഫറോ സുന്ദരമായ പോര്‍ട്രെയിറ്റ് ഷോട്ടുകളോ വീഡിയോകളോ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനായാസം അത്മവിശ്വാസത്തോടെ സാധ്യമാക്കാന്‍ സഹായിക്കുന്നതാണ് ഒപ്പോ എഫ്19 പ്രോ+ 5ജി. 48എംപി ക്വാഡ് കാമറ, 8എംപി വൈഡ് ആംഗിള്‍ ക്യാമറ, 2എംപി പോര്‍ട്രെയിറ്റ് മോണോ ക്യാമറകള്‍, 2എംപി മാക്രോ മോണോ ക്യാമറ തുടങ്ങിയ സവിശേഷതകളുണ്ട് സ്മാര്‍ട്ട്ഫോണിന്. എഐ സവിശേഷതയോടെയുള്ള പോര്‍ട്രെയിറ്റ് വീഡിയോ, സ്മാര്‍ട്ട് 5ജി, 50വാട്ട് ഫ്ളാഷ് ചാര്‍ജ്, സിസ്റ്റം പെര്‍ഫോമന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയവ ചേര്‍ന്ന് എഫ്19 പ്രോ+ 5ജി ഉപയോഗം ആഹ്ളാദമേകും. ഹാര്‍ഡ്വെയറിന്റെയും കളര്‍ ഒഎസ് 11.1ന്റെയും തടസമില്ലാത്ത സംയോജനം ഉപയോഗ അനുഭവം പുതിയ തലത്തിലെത്തിച്ച് എഫ്19 പ്രോ+ 5ജിയെ മികച്ചതാക്കുമെന്ന് ഒപ്പോ മൊബൈല്‍സ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ദമയന്ത് സിങ് ഖനോറിയ പറഞ്ഞു.

എഐ സീന്‍ എന്‍ഹാന്‍സ്മെന്റ് 2.0, ഡൈനാമിക് ബൊക്കെ, നൈറ്റ് പ്ലസ് എന്നിവ ചേര്‍ന്ന് വ്യക്തവും സുന്ദരവുമായ ചിത്രങ്ങളും വീഡിയോകളും നല്‍കുന്നു. എഐ നൈറ്റ് ഫ്ളെയര്‍ പോര്‍ട്രെയിറ്റ്, എഐ കളര്‍ പോര്‍ട്രെയിറ്റ്, എഐ ബ്യൂട്ടിഫിക്കേഷന്‍ 2.0, അള്‍ട്രാ സ്റ്റെഡി വീഡിയോ, 4കെ വീഡിയോ തുടങ്ങിയ സവിശേഷതകളുമുണ്ട്.

ഒപ്പോ സ്മാര്‍ട്ട് 5ജി 3.0 കൂടി ചേര്‍ന്ന് പുതിയ എഫ് ശ്രേണി സ്മാര്‍ട്ട്ഫോണുകള്‍ അള്‍ട്രാ ഫാസ്റ്റ് ഡൗണ്‍ലോഡ്, അപ്ലോഡ് നല്‍കുന്നു. ടിവി ഷോകള്‍, സിനിമ, വീഡിയോകള്‍, ഗെയിമുകള്‍ തുടങ്ങിയവ തടസമില്ലാതെ അനായാസം സ്ട്രീം ചെയ്യാം. മീഡിയടെക് 5ജി, ഡൈമെന്‍സിറ്റി 800യു ചിപ്പിന് ഇത് സാധ്യമാക്കും. ഇതാണ് ഡ്യുവല്‍ മോഡ് 5ജി സിമ്മിനെ പിന്തുണയ്ക്കുന്നത്. എഫ്19 പ്രോ+ 5ജിയില്‍ ഇന്‍-ബില്‍റ്റ് 4ജി/5ജി ഡാറ്റാ സ്വിച്ച് ഉണ്ട്. 4ജിയിലേക്കും 5ജിയിലേക്കും തനിയെ മാറുന്നതിന് ഇത് വഴിയൊരുക്കുന്നു. ക്രോം, വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തടങ്ങിയവയെ എല്ലാം പിന്തുണയ്ക്കുന്നു.

ഒപ്പോ 50 വാട്ട് ഫ്ളാഷ് ചാര്‍ജ് എപ്പോള്‍ വേണമെങ്കിലും വേഗത്തില്‍ ആവശ്യത്തിന് ചാര്‍ജ് നല്‍കുന്നു. അള്‍ട്രാ തിന്‍ രൂപകല്‍പ്പനയിലുള്ളതാണ് സ്മാര്‍ട്ട്ഫോണ്‍. 7.8, 73.4, 160.1 എംഎം എന്നിങ്ങനെയാണ് ഡൈമെന്‍ഷനുകള്‍. 173 ഗ്രാമാണ് ഭാരം. 6.43 ഇഞ്ചാണ് പഞ്ച് ഹോള്‍ ഡിസ്പ്ലേയ്ക്ക്. അണ്‍ലോക്കിന് ഫിംഗര്‍ പ്രിന്റ് 3.0 സെന്‍സറാണ്. ഡിസ്പ്ലേയ്ക്ക് ചേര്‍ന്ന രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. സ്പേയ്സ് സില്‍വര്‍, ഫ്ളൂയിഡ് ബ്ലാക്ക് എന്നിങ്ങനെയാണ് നിറങ്ങള്‍.

രസകരമായ വീഡിയോ ഫീച്ചറുകളോടെ കൂടുതല്‍ ശക്തമായ ഉപകരണം തേടുന്നവര്‍ക്കുള്ളതാണ് എഫ്19 പ്രോ. ഡ്യുവല്‍ വ്യൂ വീഡിയോ, ഫോട്ടോഗ്രാഫി സവിശേഷതകളെല്ലാമുണ്ട്. എഐ സീന്‍ എന്‍ഹാന്‍സ്മെന്റ് 2.0, ഡൈനാമിക്ക് ബൊക്കെ, നൈറ്റ് ഫ്ളെയര്‍ പോര്‍ട്രെയിറ്റ്, എഐ കളര്‍ പോര്‍ട്രെയിറ്റ്, എഐ ബ്യൂട്ടിഫിക്കേഷന്‍ 2.0 തുടങ്ങിയവയുമുണ്ട്. 173 ഗ്രാമില്‍ 7.8 എംഎം സ്ലിം ആണ് എഫ്19 പ്രോയുടെ ബോഡി. ഒഎല്‍ഇഡി ഡിസ്പ്ലെ. ഫ്ളൂയിഡ് ബ്ലാക്ക്, ക്രിസ്റ്റല്‍ സില്‍വര്‍ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. 3ഡി കര്‍വ്സ് ബാക്ക് കവര്‍ മെലിഞ്ഞ ലുക്ക് തരുന്നു. 30വാട്ട് വിഒഒസി ഫ്ളാഷ് ചാര്‍ജ് 4.0, വലിയ 4310എംഎഎച്ച് ബാറ്ററിയും കരുത്തു പകരുന്നു. കളര്‍ ഒഎസ് 11.1മായാണ് ഒപ്പോ എഫ്19 പ്രോയുമെത്തുന്നത്.

എസ്പിഒ2 നിരീക്ഷണം, ഉറങ്ങുമ്പോഴും ഓടുമ്പോഴും ബ്രീത്തിങ് നിലവാര വിശകലനം തുടങ്ങിയവ ഒപ്പോ ബാന്‍ഡ് സ്‌റ്റൈല്‍ വാഗ്ദാനം ചെയ്യുന്നു. 12 വര്‍ക്കൗട്ട് മോഡുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1.1 ഇഞ്ചില്‍ ഫുള്‍ കളര്‍ അമോഎല്‍ഇഡി സ്‌ക്രീനിലാണ് വരുന്നത്.

2999 രൂപ വിലവരുന്ന ഒപ്പോ ബാന്‍ഡ് സ്‌റ്റൈല്‍ മാര്‍ച്ച് എട്ടു മുതല്‍ ആമസോണില്‍ ലഭ്യമാണ്. 25,990 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ+ 5ജി, 21,490 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ (8+128ജിബി), 23,490 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ (8+256ജിബി), എന്നിവയുടെ പ്രീ ബുക്കിങ് മാര്‍ച്ച് എട്ട് മുതല്‍ ആരംഭിച്ചു. 17 മുതല്‍ വില്‍പ്പന ആരംഭിക്കും. ഫൈനാന്‍സ് ലഭ്യമാണ്. വിവിധ ഫൈനാന്‍സിങ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് കാഷ്ബാക്ക്, ഇഎംഐ പോലുള്ള ഓഫറുകളും ലഭ്യമാണ്.


Next Story

Related Stories