TopTop
Begin typing your search above and press return to search.

ഭക്ഷണം വിളമ്പാന്‍ റോബോട്ടുകള്‍, വീടിന്റെ മുന്നിൽ കാമറ - കോവിഡ് വ്യാപനം തടയാന്‍ ചൈന ഏർപ്പെടുത്തിയ സംവിധാനങ്ങൾ

ഭക്ഷണം വിളമ്പാന്‍ റോബോട്ടുകള്‍, വീടിന്റെ മുന്നിൽ കാമറ - കോവിഡ് വ്യാപനം തടയാന്‍ ചൈന ഏർപ്പെടുത്തിയ സംവിധാനങ്ങൾ

ഭക്ഷണം വിളമ്പാന്‍ റോബോട്ടുകള്‍, വീടിന്റെ മുന്‍വാതിലിന് നേരെ കാമറ, ജനങ്ങള്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചൈന ഒരുക്കിയ സംവിധാനങ്ങള്‍ പലതാണ്. മൂന്ന് മാസത്തിലേറെ രാജ്യത്തെ സ്തംഭിപ്പിക്കുകയും 4600ലധികം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ചൈന കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കര്‍ശനവിലക്കേര്‍പ്പെടുത്തി. വിദേശത്ത് നിന്ന് വരുന്നവര്‍ 14 ദിവസം വീടുകളിലോ ഹോട്ടലുകളിലോ ക്വാറന്റൈനില്‍ കഴിയണമെന്ന് ചൈന ഉത്തരവിട്ടിരുന്നു. തലസ്ഥാനമായ ബീജിംഗില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അതേസമയം വിദേശത്ത് നിന്നും വുഹാന്‍ ഉള്‍പ്പെട്ട ഹുബെയ് പ്രവിശ്യയില്‍ നിന്നും വരുന്നവര്‍ക്ക് ഈ ഇളവുകളില്ല.

ഹോട്ടലിലെ അതിഥികള്‍ക്ക് വാട്ടര്‍ബോട്ടിലുകളും ഭക്ഷണവും പാക്കേജുകളും എത്തിച്ചുനല്‍കുന്നത് മൂന്ന് അടി ഉയരമുള്ള സിലിന്‍ഡ്രിക്കല്‍ റോബോട്ടുകളാണ്. അവ ലിഫ്റ്റുകൾ പ്രവർത്തിപ്പിഡോക്ടര്‍മാര്‍ എല്ലാ ദിവസവും നിരീക്ഷണത്തിലുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കുന്നു. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി വാതിലുകളില്‍ ഇലക്ട്രോണിക് അലാമുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ക്വാറന്റൈന്‍ ചെയ്തവരുടെ വീടുകള്‍ക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ച് പോകുന്നു. അയല്‍ക്കാരോട് ഇവരെ നിരീക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. ഹോം ക്വാറന്റൈനിലുള്ളവര്‍ കമ്മ്യൂണിറ്റി വളണ്ടിയേഴ്‌സിനെ വിവരം അറിയിക്കണം.

ഭീതിയുളവാക്കുന്ന നിരീക്ഷണങ്ങളും പെരുമാറ്റങ്ങളുമാണ് ചൈനീസ് അധികൃതരുടേതെന്ന് ബീജിംഗിലുള്ള ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തക ഫ്രീഡ്‌റിക്ക് ബോഗ്, വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഫ്രീഡ്‌റിക്ക് ബോഗ് ബീജിങ്ങില്‍ ക്വാറന്റൈനില്‍ കഴിയുന്നത്. താന്‍ താഴത്തെ നിലയില്‍ പോയതടക്കം ക്ലീനിംഗ് സ്റ്റാഫ്, അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്്തതായി ബോഗ് പറയുന്നു. ജോയ് സോങ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ബീജിങ്ങില്‍ തന്റെ ഹോട്ടല്‍മുറിയില്‍ മൂന്നാഴ്ചയോളം ക്വാറന്റൈന്‍ ചെയ്യേണ്ടി വന്നു. ഈ ഹോട്ടലില്‍ അതിഥികള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയില്ല. എത്തിച്ചുകൊടുക്കുന്ന ഭക്ഷണം കഴിക്കാം.


Next Story

Related Stories