TopTop
Begin typing your search above and press return to search.

തമോഗര്‍ത്തത്തിന്റെ പുതിയ ചിത്രം പുറത്തുവിട്ട് നാസ

തമോഗര്‍ത്തത്തിന്റെ പുതിയ ചിത്രം പുറത്തുവിട്ട് നാസ

ഈ വര്‍ഷം ഏപ്രിലിലാണ് ബഹിരാകാശ ഗവേഷകര്‍ തമോഗര്‍ത്തത്തിന്റെ ആദ്യ ചിത്രം പുറത്തുവിട്ടത്.എന്നാല്‍ മങ്ങലുള്ളതും റസലൂഷന്‍ കുറഞ്ഞതുമായ ആദ്യ ചിത്രത്തിന് പിന്നാലെ കൂടുതല്‍ വ്യക്തതയുള്ള തമോഗര്‍ത്ത ചിത്രം പുറത്തുവിട്ടിരിക്കുകയാണ് നാസ. 2017 ഏപ്രിലിലെ വ്യത്യസ്ത ദിവസങ്ങളിലായി ഹവായി, അരിസോണ, സ്പെയിന്‍, മെക്സിക്കോ, ചിലി തുടങ്ങി എട്ടിടങ്ങളിലായി സ്ഥാപിച്ച റേഡിയോ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചായിരുന്നു നിരീക്ഷണം.

നാസയുടെ ഗോഡ്ഡാര്‍ഡ് സ്പേസ് ഫ്ളൈറ്റ് സെന്ററിലെ സോഫ്റ്റ് വെയറിന്റെ സ്ഹായത്തോടെ ജെറെമി ഷ്നിട്മാനാണ് തമോഗര്‍ത്തത്തിന്റെ ചിത്രീകരണം തയ്യാറാക്കിയത്. എന്നാല്‍ പുതിയ ചിത്രത്തില്‍ തമോഗര്‍ത്തത്തിന്റെ ഘടന വ്യക്തമായി കാണുന്നതാണ്.തമോഗര്‍ത്തത്തിന് ചുറ്റുമുള്ള വലയത്തിന്റെ ഇടതുവശം വലതുവശത്തേക്കാള്‍ തിളക്കമുള്ളതാണ്. ഇടത് ഭാഗത്ത് തിളങ്ങുന്ന വാതകം അതിവേഗം ചലിക്കുന്നതാണ് തിളക്കത്തിനുള്ള കാരണം. ഇതിന്റെ നേര്‍ വിപരീതമാണ് വലത് വശത്ത് നടക്കുന്നത്. അതിനാല്‍ അവിടെ പ്രകാശം കുറവാണ്. ഐന്‍സ്റ്റീന്റെ ആപേക്ഷിതാ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് നാസ ഈ ചിത്രത്തെ വിശദീകരിച്ചിരിക്കുന്നത്. മെസിയോ 87 (എം87) എന്ന ആകാശഗംഗയിലുള്ള തമോഗര്‍ത്തം ഭൂമിയില്‍നിന്ന് 5.5 കോടി പ്രകാശവര്‍ഷം അകലെയാണ്.

ബ്ലാക്ക് ഹോളിന്റെ വര്‍ധിച്ച ഗുരുത്വാകര്‍ഷണം മൂലം ചുറ്റുമുള്ള വലയത്തില്‍ നിന്നും ഉദ്ഭവിക്കുന്ന പ്രകാശത്തിന്റെ ഗതിമാറുന്നുവെന്നും അതുവഴി അതിന് രൂപവൈകൃതം സംഭവിക്കുന്നുവെന്നും നാസ വിശദീകരിക്കുന്നു.തമോഗര്‍ത്തത്തെ വാതകവും പ്ലാസ്മയും നിറഞ്ഞ തീജ്വാലനിറമുള്ള വലയം ആവരണം ചെയ്തിരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.


Next Story

Related Stories