TopTop
Begin typing your search above and press return to search.

കൊറോണ വൈറസ് ബാധിച്ച കോശങ്ങളുടെ ചിത്രം പകർത്തി ശാസ്ത്രജ്ഞർ

കൊറോണ വൈറസ് ബാധിച്ച കോശങ്ങളുടെ ചിത്രം പകർത്തി ശാസ്ത്രജ്ഞർ

നോവൽ കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിച്ചതിന്റെ ചിത്രം പകർത്തി ശാസ്ത്രജ്ഞർ. ലാബിൽ സൃഷ്ടിച്ച ശ്വാസകോശ സെല്ലുകളിൽ കോവിഡിനെ പകർത്തിയാണ് ശാസ്ത്രജ്ഞർ ചിത്രമെടുത്തത്. യുഎസ്സിലെ നോർത്ത് കരോലീന ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

ശ്വാസകോശത്തിലെ ഓരോ കോശത്തിലും എത്ര വൈറസ് കണങ്ങൾ പെരുകുന്നുവെന്നത് പഠിക്കുന്നതിന്റെ ഭാഗമായാണ് ഈ ചിത്രം പകർത്തൽ നടന്നത്. ഉയർന്ന ശേഷിയുള്ള മൈക്രോസ്കോപ്പിക് ഉപകരണങ്ങളുപയോഗിച്ചാണിത് സാധിച്ചിരിക്കുന്നത്.

ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് ഈ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.

അതെസമയം കോവിഡ് രോഗപ്പകർച്ച ലോകത്തെമ്പാടും വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലാണ് ഏറ്റവുമുയർന്ന തോതിൽ രോഗവ്യാപനം നടക്കുന്നത്. തുടർച്ചയായ നാലാം ദിവസവും 95,000 രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം നാൽപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 47,54,357 പേർക്കാണ് ഇന്ത്യയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,114 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം റിപ്പോർട്ട് ചെയ്തത്.

ഇതിനിടയിൽ കോവിഡിനെതിരെ ലോകത്തിന്റെ പ്രതീക്ഷകളിലൊന്നായ ഓക്സ്ഫോഡ് സർവകലാശാലയുടെ വാക്സിൻ ട്രയലുകൾ തുടരാൻ യുകെയിലെ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോരിറ്റിയുടെ അനുമതി നൽകിയിട്ടുണ്ട്. വാക്സിൻ കുത്തിവെക്കപ്പെട്ട ഒരു വളന്റിയറിൽ തിരിച്ചറിയാനാകാത്ത ഒരു രോഗം കണ്ടതിനെത്തുടര്‍ന്നാണ് പരീക്ഷണം നിർത്തിവെച്ചത്. ഒരു സ്വതന്ത്ര സമിതിയുടെ വിശകലനത്തിനു ശേഷമാണ് പരീക്ഷണം തുടരാന്‍ അനുമതി ലഭിച്ചതെന്ന് ബ്രിട്ടീഷ് കമ്പനി അസ്ട്രാസെനക അറിയിച്ചു.

Next Story

Related Stories