TopTop
Begin typing your search above and press return to search.

ക്യാമോണ്‍ 16 പ്രീമിയര്‍ : 48 എംപി ഡ്യൂവല്‍ സെല്‍ഫി ക്യാമറയുമായി ടെക്‌നോ

ക്യാമോണ്‍  16 പ്രീമിയര്‍ : 48 എംപി ഡ്യൂവല്‍ സെല്‍ഫി ക്യാമറയുമായി ടെക്‌നോ

പ്രമുഖ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ആയ ടെക്‌നോയുടെ ക്യാമറ കേന്ദ്രീകൃത സ്മാര്‍ട്ട്‌ഫോണായ ക്യാമോണ്‍ സീരീസ് ടെക്‌നോ ക്യാമോണ്‍ 16 പ്രീമിയര്‍ എന്നപേരില്‍ അവതരിപ്പിച്ചു.മുന്‍പെങ്ങുമില്ലാത്ത പ്രീമിയം ക്യാമറ സംവിധാനങ്ങളോടു കൂടിയാണ് പുതിയ ഫോണ്‍ എത്തുന്നതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ടെക്‌സാവിയായ പുതിയ തലമുറയിലെ ആളുകള്‍ക്ക് അവരുടെ സോഷ്യല്‍ മീഡിയയിലെ വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി ആവശ്യങ്ങള്‍ക്കുള്ള പ്രാഥമികമായ ഗാഡ്ജറ്റ് ആണ് സ്മാര്‍ട്ട്‌ഫോണുകള്‍. ടെക്‌നോ ക്യാമോണ്‍ 16 പ്രീമിയര്‍ 64എംപി ക്വാഡ് ക്യാമറ,48എംപി+8എംപി ഡ്യൂവല്‍ ഫ്രണ്ട് സെല്‍ഫി എന്നിവയോടുകൂടി ഈ വിഭാഗത്തിലെ ഏറ്റവും പുതിയ സവിശേഷതകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഫോണ്‍ കുലുങ്ങാതെ വീഡിയോയും ചിത്രങ്ങളും പകര്‍ത്താന്‍ സാധിക്കുന്ന സൂപ്പര്‍ ഹൈബ്രിഡ് ഇമേജ് സ്റ്റെബിലൈസേഷന്‍ ഫോണിലുണ്ട്. പ്രീമിയര്‍ 48 എംപി + 8എംപി ഡുവല്‍ ഡോട്ട് ഇന്‍ സെല്‍ഫി ക്യാമറകള്‍, പ്രൊഫഷല്‍ ഫോട്ടോഗ്രാഫിക്കായി 64എംപി എഐ ക്വാഡ് റിയര്‍ ക്യാമറ, 4K നിലവാരത്തിലുളള പ്രീമിയര്‍ വീഡിയോ ഷൂട്ടിങ്, 17.46 cms (6.85) എഫ്എച്ഡി + 90Hz റിഫ്രഷ് റേറ്റോടെയുളള ഡിസ്പ്ല എന്നിവ സഹിതമുളള പ്രീമിയം ഡിസൈന്‍, ശക്തിയേറിയ മീഡിയടെക്കിന്റെ ജി90 ടി പ്രോസസര്‍, ഉയര്‍ന്ന ശേഷിയുളള 4500 എംഎഎച്ച് ബാറ്ററി, മികച്ച സ്റ്റോറേജ്‌ടെക്‌നോ ക്യാമോണ്‍ 16ന്റെ പ്രധാനപ്പെട്ട പ്രത്യേകതകള്‍

ഗ്ലേസിയര്‍ സില്‍വര്‍ നിറത്തില്‍ ലഭിക്കുന്ന ടെക്‌നോ ക്യാമോണ്‍ 16 പ്രീമിയറിന് 16,999 രൂപയാണ് വില. ജനുവരി 16ന് ഉച്ചക്ക് 12 മണിക്ക് ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ (https://rb.gy/ihraw0) ആദ്യവില്‍പന ആരംഭിക്കും. രാജ്യത്തെല്ലായിടത്തും ഓഫ്‌ലൈനായും ഫോണ്‍ ലഭിക്കും.


Next Story

Related Stories