TopTop
Begin typing your search above and press return to search.

രസതന്ത്ര നോബല്‍ മൂന്ന് പേര്‍ പങ്കിട്ടു - ലിഥിയം ഇയോൺ ബാറ്ററികളുടെ കണ്ടുപിടിത്തത്തിന് പുരസ്‌കാരം

രസതന്ത്ര നോബല്‍ മൂന്ന് പേര്‍ പങ്കിട്ടു - ലിഥിയം ഇയോൺ ബാറ്ററികളുടെ കണ്ടുപിടിത്തത്തിന് പുരസ്‌കാരം

2019ലെ രസതന്ത്ര നോബല്‍ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു. ജോണ്‍ ഡി ഗുഡ് ഇനഫ്, സ്റ്റാന്‍ലി വിറ്റിംഗ്ഹാം, അകിര യോഷിനോ എന്നിവരാണ് ഇത്തവണത്തെ രസതന്ത്ര നോബല്‍ പങ്കിട്ടത്. ലിഥിയം ഇയോണ്‍ ബാറ്ററികളുടെ കണ്ടുപിടിത്തത്തിനാണ് പുരസ്‌കാരം. പുരസ്‌കാര ജേതാക്കള്‍ അവരുടെ കണ്ടുപിടിത്തത്തിലൂടെ വയര്‍ലെസ്, ഫോസില്‍ ഇന്ധന രഹിത സമൂഹത്തിന് അടിത്തറ പാകിയതായി നോബല്‍ പുരസ്‌കാര കമ്മിറ്റി വിലയിരുത്തി.

ഡോ.സ്റ്റാന്‍ലി വിറ്റിംഗ്ഹാം 1970കളില്‍ ആദ്യത്തെ ലിഥിയം ബാറ്ററി വികസിപ്പിച്ചിരുന്നു. ഗുഡ് ഇനഫ് ഇരട്ടി ശേഷിയുള്ള ലിഥിയം ബാറ്ററി വികസിപ്പിച്ചു. ബാറ്ററിയില്‍ നിന്ന് ശുദ്ധ ലിഥിയം വേര്‍തിരിച്ചൊഴിവാക്കാന്‍ ഡോ.യോഷിനോയ്ക്ക് കഴിഞ്ഞു. ഇതിന് പകരമായാണ് ലിഥിയം ഇയോണ്‍ വന്നത്. ഇത് പ്യുവര്‍ ലിഥിയത്തേക്കാള്‍ സുരക്ഷിതമാണ് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

നൂറിലധികം തവണ ചാര്‍ജ്ജ് ചെയ്യാവുന്ന ഭാരം കുറഞ്ഞെ ബാറ്ററികളാണ് വികസിപ്പിച്ചത്. ഇലക്ട്രോഡുകളെ ബ്രേക്ക് ഡൗണ്‍ ആക്കുന്ന കെമിക്കല്‍ റിയാക്ഷനുകളുടെ അടിസ്ഥാനത്തിലല്ല ഇവയുടെ പ്രവര്‍ത്തനമെന്നതാണ് ലിഥിയം ഇയോണ്‍ ബാറ്ററികളുടെ പ്രത്യേകത. മറിച്ച് ഇയോണുകളുടെ അടിസ്ഥാനത്തിലാണ്. 1991ലാണ് ലിഥിയം ഇയോണ്‍ ബാറ്ററികള്‍ വിപണിയിലെത്തിയത്. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയിലെല്ലാം ലിഥിയം ഇയോണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്.


Next Story

Related Stories