TopTop
Begin typing your search above and press return to search.

ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യ ആന്റി വൈറല്‍ ഫ്രെയിം അവതരിപ്പിച്ചു

ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യ ആന്റി വൈറല്‍ ഫ്രെയിം അവതരിപ്പിച്ചു

ടൈറ്റന്‍ ഐപ്ലസ് ആന്റി വൈറല്‍ ഫ്രെയിമുകള്‍ വിപണിയിലവതരിപ്പിച്ചു. പുതിയ നിര ഫ്രെയിമുകളില്‍ വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരേ പൊരുതുന്ന ആവരണമുണ്ടെന്ന് ടൈറ്റന്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. നാഷണല്‍ അക്രെഡിറ്റഡ് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബറേഷന്‍ ലാബറട്ടറിയില്‍ പരിശോധന നടത്തി പ്രതലത്തിലെ 99.99 ശതമാനം അണുക്കളെയും ബാക്ടീരിയയുടെ പ്രവര്‍ത്തനത്തേയും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തിയതാണ് ഉത്പന്നമെന്നും കമ്പനി അവകാശപ്പെടുന്നു.

മനുഷ്യരുടെ കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കാത്ത നാനോ നീഡിലുകള്‍ ഉള്ള ആന്റി മൈക്രോബിയല്‍ ആവരണമാണ് ഇവയിലുള്ളത്. ഉപയോക്താക്കളുടെ മാറുന്ന ആവശ്യങ്ങളും പ്രതീക്ഷകളും പ്രയാസങ്ങളും മനസിലാക്കി അതിവേഗത്തില്‍ നൂതനവും ശരിയായതുമായ പരിഹാരം അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഐവെയര്‍ ഡിവിഷന്‍ സിഇഒ സൗമന്‍ ഭൗമിക് പറഞ്ഞു. വൈറസുകളെ ചെറുക്കുന്നതിന് ഒരു വര്‍ഷത്തെ വാറന്റി നല്കുന്ന പുതിയ ആന്റി വൈറല്‍ ഫ്രെയിമുകള്‍ എല്ലാ ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളിലും ഓണ്‍ലൈനില്‍ www.titaneyeplus.com എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.


Next Story

Related Stories