TopTop
Begin typing your search above and press return to search.

സഞ്ചാരികളുടെ രക്തം കട്ടപിടിക്കുന്നു, ബഹിരാകാശത്ത് തന്നെ ചികിത്സ നല്‍കി നാസ

സഞ്ചാരികളുടെ രക്തം കട്ടപിടിക്കുന്നു, ബഹിരാകാശത്ത് തന്നെ ചികിത്സ നല്‍കി നാസ

ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്തെത്തുന്ന മനുഷ്യരുടെ ശരീരത്തില്‍ പല മാറ്റങ്ങളും കണ്ടുവരാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ചില സഞ്ചാരികള്‍ ബഹിരാകാശത്തെത്തുമ്പോള്‍ അവരുടെ രക്തയോട്ടം തലകീഴാവുന്നത്. ഇതിനുമുമ്പ് ഇത്തരത്തില്‍ രണ്ട് ബഹിരാകാശ സഞ്ചാരികളില്‍ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ രക്തം കട്ടപിച്ച ബഹിരാകാശ സഞ്ചാരിക്ക് ബഹിരാകാശത്ത് വച്ച് തന്നെ ചികിത്സ നല്‍കിയിരിക്കുകയാണ് നാസ.

ബഹിരാകാശ സഞ്ചാരികളുടെ രക്തക്കുഴലില്‍ നടത്തിയ പഠനത്തിലൂടെയാണ് രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. രണ്ട് സ്ത്രീകളിലും, ഒമ്പത് പുരുഷന്മാരിലുമായി പതിനൊന്ന് ബഹിരാകാശ യാത്രികരിലാണ് പഠനം നടത്തിയത്. അതില്‍ രണ്ട് പേരുടെ രക്തയോട്ടം തല തിരിഞ്ഞതായി കണ്ടെത്തി. ഗുരുത്വാകര്‍ഷണമില്ലാത്ത സാഹചര്യത്തില്‍ നെഞ്ചിലെ ചില അവയവങ്ങള്‍ക്ക് നേരിയ സ്ഥാനചലനം ഉണ്ടാകുന്നു. അതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ബഹിരാകാശത്തേക്ക് യാത്രികര്‍ നാസയിലെ മെഡിക്കല്‍ വിഭാഗവുമായി നടത്തിയ ആശയവിനിമത്തിലൂടെയാണ് ചികിത്സ സാധ്യമായത്. സ്പേസ് സ്റ്റേഷനിലുള്ള മരുന്നുകളില്‍ നിന്നും രക്തം കട്ടപിടിച്ചത് അലിയിച്ചു കളയുന്ന മരുന്ന് 33 ദിവസം ഉപയോഗിച്ചതിലൂടെ കട്ടപിടിക്കുന്ന അളവ് കുറഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തയത്. 47 ദിവസങ്ങള്‍ക്ക് ശേഷം രക്തയോട്ടം മെച്ചപ്പെടുകയും ചെയ്തു.


Next Story

Related Stories