TopTop
Begin typing your search above and press return to search.

ഉപയോഗിച്ച മാസ്‌കുകള്‍ അണുവിമുക്തമാക്കും; ബിന്‍-19 വികസിപ്പിച്ച് വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സ്

ഉപയോഗിച്ച മാസ്‌കുകള്‍ അണുവിമുക്തമാക്കും; ബിന്‍-19 വികസിപ്പിച്ച് വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സ്

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ച മാസ്‌കുകള്‍ ശേഖരിച്ച് അണുവിമുക്തമാക്കുന്നതിന് കൊച്ചിയിലെ വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സന്‍ വികസിപ്പിച്ച ബിന്‍-19 ഉപകരണം ശ്രദ്ധേയമാകുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പനി സന്നദ്ധ പ്രവര്‍ത്തന ഫണ്ടുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ ജില്ല ഭരണകൂടങ്ങളുടേയും ഓഫീസുകളില്‍ ബിന്‍-19 വിജയകരമായി സ്ഥാപിച്ചതായും ആശുപത്രികളിലെ മാസ്‌ക് അണുവിമുക്തമാക്കുന്നതിനുവേണ്ടി യൂറോപ്പിലെ മാസ്‌ക് ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനിയില്‍ നിന്നും ഇതിനായി വിഎസ്ടിക്ക് ഓര്‍ഡര്‍ ലഭിച്ചതായും അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ഉപയുക്തമാക്കി ബിന്‍-19 വികസിപ്പിച്ചത്.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പകരുന്നത് പ്രതിരോധിക്കാന്‍ സഹായിക്കുന്നതോടൊപ്പം കോവിഡ് മാലിന്യം കൈകൊര്യം ചെയ്യുന്നതിലും ഇത് നിര്‍ണായകമാണെന്ന് അധികൃതര്‍ പറഞ്ഞു.

ഉപയോഗിച്ച മാസ്‌കുകളെ ബിന്‍-19 ന്റെ ചേമ്പറില്‍ നിക്ഷേപിക്കുമ്പോള്‍ തന്നെ അണുവിമുക്തമാക്കുകയും ബിന്നിനകത്തുള്ള മറ്റൊരു അറയില്‍ അണുവിമുക്തമാക്കിയ മാസ്‌കുകള്‍ എത്തുകയും ചെയ്യുന്നു. മാസ്‌ക് നിക്ഷേപിക്കുന്നവര്‍ക്ക് ബിന്നിലെ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറിന്റെ സഹായത്തോടെ കൈകള്‍ അണുവിമുക്തമാക്കാനാകും. ഇത്തരം പ്രക്രിയകളെല്ലാം ഓട്ടോമാറ്റിക്കായാണ് നടക്കുന്നത്.ഐഒടിയുടെ സഹായത്താല്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ബിന്നിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. സ്റ്റാറ്റസുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് വെബ് പോര്‍ട്ടലുമുണ്ട്. ബിന്‍-19 പ്രവര്‍ത്തന ക്ഷമമാകുമ്പോഴും ബോക്‌സ് തുറക്കുമ്പോഴും ഓഫ് ആകുമ്പോഴുമെല്ലാം മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനം ഈ ഉപകരണത്തിനുണ്ടെന്നും വിഎസ്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അല്‍വിന്‍ ജോര്‍ജ് പറഞ്ഞു.


Next Story

Related Stories