TopTop
Begin typing your search above and press return to search.

വീഡിയോ കോളുകളില്‍ എട്ടുപേരെ ഉള്‍പ്പെടുത്താനുള്ള അപ്ഡേറ്റ് വാട്സാപ്പ് വെബ്സൈറ്റില്‍ എത്തി

വീഡിയോ കോളുകളില്‍ എട്ടുപേരെ ഉള്‍പ്പെടുത്താനുള്ള അപ്ഡേറ്റ് വാട്സാപ്പ് വെബ്സൈറ്റില്‍ എത്തി

വാട്സാപ്പ് വീഡിയോ കോളുകളില്‍ ഉള്‍പ്പെടുത്താവുന്നവരുടെ എണ്ണം എട്ടാക്കി ഉയര്‍ത്തി. ഇതുവരെ നാലുപേര്‍ക്ക് മാത്രമാണ് ഒരുസമയം ഇത്തരം കോളുകളില്‍ ചേരാന്‍ കഴിഞ്ഞിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും നിലവില്‍ വന്നതോടെ വീഡിയോ കോളുകളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഇതില്‍ വാട്സാപ്പ് വീഡിയോ കോളുകളില്‍ ഉള്‍പ്പെടുത്താവുന്ന അംഗങ്ങളുടെ എണ്ണം വളരെ കുറവായതിനാല്‍ മറ്റ് ആപ്ലിക്കേഷനുകളാണ് കാര്യമായി ഉപയോഗിക്കപ്പെട്ടിരുന്നത്.

ഗൂഗിളിന്റെ ഡ്യുഓ ആപ്ലിക്കേഷനില്‍ 12 പേരെ ഒരേസമയം വിളിക്കാന്‍ സാധിക്കും. ആപ്പിളിന്റെ ഫേസ്ടൈം ആപ്ലിക്കേഷനില്‍ 32 പേര്‍ക്ക് ജോയിന്‍ ചെയ്യാന്‍ സാധിക്കും. മെസഞ്ജര്‍ റൂംസ് സര്‍വീസ് 50 പേരെ ഉള്‍ക്കൊള്ളും. സ്കൈപ്പിലും ഇത്രയുമാളുകള്‍ക്ക് ചേരാം. സൂം ആപ്ലിക്കേഷനില്‍ 100 പേര്‍ക്ക് വരെ ചേരാനാകും.

അതെസമയം ഇതിന്റെ ആന്‍ഡ്രോയ്ഡ് അപ്ഡേറ്റ് ഇതുവരെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വന്നിട്ടില്ല. വാട്സാപ്പിന്റെ വെബ്സൈറ്റില്‍ പോയി നേരിട്ട് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഇതുവഴി പോകാം.


Next Story

Related Stories