സയന്‍സ്/ടെക്നോളജി

ശാസ്ത്രഗവേഷണങ്ങൾക്കുള്ള ഫണ്ടുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങളുമായി ഡൊണാൾഡ് ട്രംപ്

ഇതോടെ പുത്തൻ ശാസ്ത്ര ഗവേഷങ്ങൾ നടത്താനും പുതിയ സാങ്കേതിക വിദ്യകൾ ആവിഷ്കരിക്കാനുമുള്ള അമേരിക്കയിലെ അഡ്വാൻസ് റിസർച്ച് പ്രോജക്ട് ഏജൻസിയുടെ ശ്രമങ്ങൾ പരുങ്ങലിലാകും.

കാലാവസ്ഥ വ്യതിയാനം വലിയ ചർച്ചയാകുന്ന ആഗോള സാഹചര്യത്തിൽ പോലും കാലാവസ്ഥ പഠനങ്ങൾക്കും ശാസ്ത്രഗവേഷണങ്ങൾക്കുമുള്ള ഫണ്ടുകൾ ബജറ്റിൽ വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ഏജൻസി(EPA), ദി എനർജി ഡിപ്പാർട്ടമെന്റ് (DOE),  നാഷണൽ സയൻസ് ഫൗണ്ടേഷൻ (NSF)  തുടങ്ങിയവയുടെ ഫണ്ടാണ് ഒറ്റയടിക്ക് യാതൊരു കാരണവുമില്ലാതെ ചുരുക്കാൻ പോകുന്നത്. എന്നാൽ നാസയുടെ ഫണ്ട് ഒരൽപം വർധിപ്പിക്കാനും വൈറ്റ് ഹൌസ് തീരുമാനം എടുത്തിട്ടുണ്ട്. ഇതോടെ പുത്തൻ ശാസ്ത്ര ഗവേഷങ്ങൾ നടത്താനും പുതിയ സാങ്കേതിക വിദ്യകൾ ആവിഷ്കരിക്കാനുമുള്ള അമേരിക്കയിലെ അഡ്വാൻസ് റിസർച്ച് പ്രോജക്ട് ഏജൻസിയുടെ ശ്രമങ്ങൾ പരുങ്ങലിലാകും.

Read: തെരേസ മെയ്ക്ക് വീണ്ടും തിരിച്ചടി; ബ്രെക്സിറ്റ്‌ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് രണ്ടാം വട്ടവും തള്ളി

കാലാവസ്ഥ വ്യതിയാനകളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശനങ്ങളെക്കുറിച്ചും പഠിക്കാനിരുന്ന EPA ഫണ്ടുകൾ 31 .2 ശതമാനത്തോളം വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങൾക്കെതിരെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ  നിന്നും എതിർപ്പുകൾ ഉയരുന്നുണ്ട്.  NSF  ഫണ്ടുകൾ 9 ശതമാനമാണ് കുറയ്ക്കുന്നത്. ലോകം കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീഷണിയിൽ നിൽക്കുന്ന ഘട്ടത്തിൽ പോലും ബജറ്റ് നിർദേശത്തിൽ ഒറ്റ തവണ മാത്രമേ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പരാമർശിക്കുന്നുള്ളൂ. അതും ഗവേഷണങ്ങൾ നടത്താൻ ഫണ്ട് നൽകുന്നതിനെ കുറിച്ചായിരുന്നില്ല. ശാസ്ത്രസംബന്ധമായ കാര്യങ്ങൾക്ക് കുറഞ്ഞ പ്രാധാന്യം മാത്രം കൊടുത്താൽ മതിയെന്ന വൈറ്റ് ഹൌസിന്റെ ശാസ്ത്ര വിരുദ്ധ നിലപാടുകൾ ആണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിവിധ ഇടങ്ങളിൽ നിന്നുള്ള ആക്ഷേപം.

പെട്ടെന്നുണ്ടായ ഈ വെട്ടിച്ചുരുക്കൽ മുൻപ് പദ്ധതിയിട്ടിരുന്ന പല പരിപാടികളുടെ നടത്തിപ്പിനെയും ബാധിച്ചേക്കും. കാലാവസ്ഥ വ്യതിയാനങ്ങൾ വളരെ വേഗത്തിൽ ഉണ്ടാകുമ്പോൾ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നെതിനെ സംബന്ധിച്ച് ഉദ്യോഗസ്ഥർക്കും പൊതുജനനങ്ങൾക്കും ശാസ്ത്രീയമായി ബോധവൽക്കരണം നൽകുന്ന പരിപാടികൾ ഉൾപ്പടെ അനിശ്ചിതാവസ്ഥയിലാകും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍