വിപണി/സാമ്പത്തികം

പരിസ്ഥിതിസൗഹൃദ സാമ്പത്തിക ശാസ്ത്ര പദ്ധതികൾക്ക് നോബൽ സമ്മാനം

വില്യം നോർധൗസ്, പോൾ റോമർ എന്നിവർക്കാണ് നോബൽ സമ്മാനം ലഭിച്ചത്

സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇത്തവണ പരിസ്ഥിതി സൗഹൃദ സാമ്പത്തിക സിദ്ധാന്തങ്ങൾ മുമ്പോട്ടു വെച്ചവർക്ക്. ആഗോളതാപനം അതിരൂക്ഷമായിത്തുടങ്ങിയ സാഹചര്യത്തിലാണ് ഈ നോബൽ പ്രഖ്യാപനമെന്നതും ശ്രദ്ധേയം. വില്യം നോർധൗസ്, പോൾ റോമർ എന്നിവർക്കാണ് നോബൽ സമ്മാനം ലഭിച്ചത്.

ആഗോളതാപനം അതിന്റെ പരമാവധിയായ 1.5 ഡിഗ്രി സെല്ഷ്യസില്‍ എത്താന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം മതിയെന്ന കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് ഐക്യരാഷ്ട്രസഭയുടെ ഐപിസിസി റിപ്പോർട്ടിലൂടെ ഇന്നാണ് എത്തിയത് എന്നത് യാദൃശ്ചികം. യേൽ സർവ്വകലാശാലയിലെ സാമ്പത്തികശാസ്ത്രജ്ഞനാണ് നോർധൗസ്. ഇരുപതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് ഇദ്ദേഹം. ആഗോശതാപനത്തിലെ സാമ്പത്തിക മാതൃകകൾ എന്ന പുസ്തകം വിഖ്യാതമാണ്.

പോൾ റോമും സമാനമായ സാമ്പത്തികശാസ്ത്ര പദ്ധതികളുടെ വക്താവാണ്. ലോകബാങ്കിന്റെ ചീഫ്​ ഇക്കണോമിസ്റ്റും സീനിയർ വൈസ്​പ്രസിഡൻറുമായിരുന്ന ഇദ്ദേഹം കടുത്ത മുതലാളിത്ത വാദിയാണ്. എങ്കിലും പരിസ്ഥിതിക്ക് അനുയോജ്യമായ തത്വങ്ങളാണ് ഇദ്ദേഹം എപ്പോഴും മുമ്പോട്ടു വെച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍