സോഷ്യൽ വയർ

‘രണ്ടാം ഭാര്യയുമായി’ പോയ ബിജെപി എംഎല്‍എയ്ക്ക് ആദ്യ ഭാര്യയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ കൂട്ടത്തല്ല് / വീഡിയോ

രാജു നാരായണന്റെ 42ാം പിറന്നാള്‍ ആഘോഷം പ്രിയയും പാര്‍ട്ടി പ്രവര്‍ത്തകരും ആഘോഷിക്കുന്നതിന് ഇടയിലേക്കു ആദ്യ ഭാര്യയും അമ്മായിഅമ്മയും അനുയായികളും എത്തുകയായിരുന്നു

‘രണ്ടാം ഭാര്യയുമായി’ പോയ ബിജെപി എംഎല്‍എയ്ക്ക് ആദ്യ ഭാര്യയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ കൂട്ടത്തല്ല്. മഹാരാഷ്ട്ര അര്‍ണിയിലെ എംഎല്‍എ രാജു നാരായണ്‍ ടോഡ്‌സത്തിനാണ് തല്ലുകിട്ടിയത്. ഒരു കായികമേള ഉദ്ഘാടനം ചെയ്തു ‘രണ്ടാം ഭാര്യ’ പ്രിയ ഷിന്‍ഡെയ്‌ക്കൊപ്പം മടങ്ങുകയായിരുന്നു രാജു നാരായണ്‍.

രാജു നാരായണന്റെ 42ാം പിറന്നാള്‍ ആഘോഷം പ്രിയയും പാര്‍ട്ടി പ്രവര്‍ത്തകരും ആഘോഷിക്കുന്നതിന് ഇടയിലേക്കു ആദ്യ ഭാര്യയും ട്രൈബല്‍ അധ്യാപികയുമായ അര്‍ച്ചനയും അമ്മായിഅമ്മയും അനുയായികളും എത്തുകയായിരുന്നു. ‘രണ്ടാംഭാര്യ’ ആയ പ്രിയയെ ചീത്ത പറഞ്ഞശേഷം അര്‍ച്ചനയും എംഎല്‍എയുടെ അമ്മയും ചേര്‍ന്ന് അടിക്കാനും ഇടിക്കാനും തുടങ്ങി.

പ്രിയയ്ക്ക് നേരയുള്ള അടി തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് എംഎല്‍എയ്ക്ക് അമ്മയുടെ മര്‍ദനമേറ്റത്. ഇതിനു പിന്നാലെ അര്‍ച്ചനയ്ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് അണികള്‍ രോഷാകുലരായി. വാക്കുതര്‍ക്കത്തിനിടെ എംഎല്‍എയെ നാട്ടുകാര്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായി.

ഇതോടെ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ നിന്ന് എംഎല്‍എ ഒഴിവാക്കപ്പെടുകയും ചെയ്തു. അര്‍ച്ചനയുമായി എട്ടു വര്‍ഷമായി രാജു നാരായണന്റെ വിവാഹം കഴിഞ്ഞിട്ട്. ഇവര്‍ക്ക് രണ്ടു ചെറിയ കുട്ടികളുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍