TopTop
Begin typing your search above and press return to search.

തച്ചങ്കരിയെ സംരക്ഷിച്ചു സര്‍ക്കാര്‍, പിടിവിടാതെ സെന്‍കുമാര്‍

തച്ചങ്കരിയെ സംരക്ഷിച്ചു സര്‍ക്കാര്‍, പിടിവിടാതെ സെന്‍കുമാര്‍
ടോമിന്‍ തച്ചങ്കരിയെ വിടാതെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. പൊലീസ് ആസ്ഥാനത്ത് നിന്ന് ഫയലുകള്‍ കടത്തിയെന്ന ആരോപണത്തില്‍ തച്ചങ്കരിക്ക് അനുകൂലമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തള്ളിക്കളയുകയാണ് സെന്‍കുമാര്‍.

പൊലീസ് ആസ്ഥാനത്ത് നിന്നും ഫയലുകള്‍ എടുത്തെന്നും ഫയലുകള്‍ പകര്‍ത്തിയ ശേഷം തിരിച്ചുവെച്ചിരിക്കാമെന്നുമാണു സെന്‍കുമാര്‍ പറയുന്നത്. സത്യങ്ങള്‍ എല്ലാക്കാലത്തും മൂടിവെയ്ക്കാനാകില്ല. ഇക്കാര്യത്തില്‍ കോടതി ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. എന്നാല്‍ പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്.

തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണായിരിക്കെ ഉയര്‍ന്ന ആരോപണത്തിന്മേല്‍ നടപടിയെടുക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ നടപ്പാക്കേണ്ടതില്ല. തച്ചങ്കരി ഇപ്പോള്‍ ആ സ്ഥാനം വഹിക്കാത്ത സാഹചര്യത്തില്‍ നടപടി ആവശ്യമില്ല. ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ ടോമിന്‍ തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ വിശദീകരണം.

Next Story

Related Stories