TopTop
Begin typing your search above and press return to search.

യു എസ് ഓപ്പണ്‍; സെറീനയ്ക്കു തോല്‍വി, ഒന്നാം നമ്പര്‍ പദവി നഷ്ടമായി

യു എസ് ഓപ്പണ്‍; സെറീനയ്ക്കു തോല്‍വി, ഒന്നാം നമ്പര്‍ പദവി നഷ്ടമായി

അഴിമുഖം പ്രതിനിധി

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സിലെ സെമിഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസിന് കാലിടറി. ചെക്ക് റിപ്പബ്ലിക്കിന്റെ ലോക 11- ാം നമ്പര്‍ താരമായ കരോലിന പ്ലിസ്‌കോവയാണ് ഒന്നാം സ്ഥാനക്കാരിയായ സെറീനയെ സെമിയില്‍ അട്ടിമറിച്ചത്. ഇതോടെ സെറീനയുടെ ഒന്നാം സ്ഥാനം നഷ്ടമായി. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം വിജയം എന്ന റെക്കോഡ് കഴിഞ്ഞ കളിയിലൂടെ സ്വന്തമാക്കിയ സെറീനയ്ക്ക് യുഎസ് ഓപ്പണില്‍ ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കാത്തത്‌ റെക്കോഡിന്റെ പകിട്ട് കുറച്ചു.

ആദ്യ സെറ്റ്(6-2) വെറും 27 മിനിറ്റിനുള്ളില്‍ കൈവിട്ട സെറീനയ്‌ക്കെതിരെ കരോലിന രണ്ട് ഗെയിം മാത്രം നഷ്ടപ്പെടുത്തി ആ സെറ്റ് സ്വന്തമാക്കി. പക്ഷെ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന സെറീന കരോലിനയ്‌ക്കൊപ്പം മുന്നറി. ഒരു ഘട്ടത്തില്‍ 54 ന്റെ ലീഡ് നേടി സെറീന സെറ്റ് നേടുമെന്ന് തോന്നിച്ചുവെങ്കിലും അടുത്ത ഗെയിം നേടി കരോലിന തിരിച്ചുവന്നു.

എന്നാല്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറല്ലാതെ സെറീന തൊട്ടടുത്ത ഗെയിം നേടി തിരിച്ചടിച്ചു. ഇടവേളയില്‍ ഡബിള്‍ ഫോള്‍ട്ടുകള്‍ വിനയായതോടെ സെറീന അടിയറവ് പറഞ്ഞു. സ്‌കോര്‍ 2-6,6-7(7-5). പ്ലിസോകവ ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിന് യോഗ്യത നേടുന്നത്.

Next Story

Related Stories