സിനിമ

സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സണ്‍ അന്തരിച്ചു

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സണ്‍ അന്തരിച്ചു. ചെന്നൈയില്‍വച്ചായിരുന്നു അന്ത്യം. ഷാനിനെ അവര്‍ താമസിച്ചിരുന്നു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ശാരീരിക വിഷമതകളായിരിക്കും മരണത്തിനു കാരണമായതെന്നു സംശയിക്കുന്നു. ഇവര്‍ ഒറ്റയ്ക്കായിരുന്നു മുറിയില്‍. ഒരു പാട്ടിന്റെ റെക്കോര്‍ഡിംഗിനുശേഷം മുറിയില്‍ എത്തി ഉറങ്ങാന്‍ കിടന്നതാണ്. മൃതദേഹം പൊലീസ് എത്തി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഗായികയെന്ന നിലയിലും സംഗീതസംവിധായക എന്നനിലയിലും ശ്രദ്ധേയായി വരികയായിരുന്നു ഷാന്‍.

ജോണ്‍സന്റെ മരണശേഷം ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മകന്‍ ഒരു ആക്‌സിഡന്റില്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ മകളും മരണത്തിന് ഇരയായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍