TopTop
Begin typing your search above and press return to search.

തെങ്ങിന്‍ പൂക്കുല പുളിച്ചിക്ക പായസം തയ്യാറാക്കാം

തെങ്ങിന്‍ പൂക്കുല പുളിച്ചിക്ക പായസം തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത്

മുരളിധര കുറുപ്പ്

തിരുവനന്തപുരം

ചേരുവകള്‍

1. ഇളം തെങ്ങിന്‍ പൂക്കുല - 1,

2, നന്നായി പഴുത്ത ആന പുളിഞ്ചിക്ക- 6 എണ്ണം,

3. ചമ്പാ പച്ചരി -ഒരു പിടി ,

4, പഞ്ചസാര -കാല്‍ കിലോ,

5, ശര്‍ക്കര - അര കിലോ

'6 നെയ്യ് - 50gm,

7' തേങ്ങ - 2,

8, ഏലക്ക പൊടി - ഒരു സ്പൂണ്‍,

9, കിസ്മിസ് - ഒരു പിടി

10, കൊട്ട തേങ്ങ അരിഞ്ഞത് - ഒരു പിടി

11, അണ്ടിപരിപ്പ് -10.

11, പശുവിന്‍ പാല്‍ - അര ലിറ്റര്‍,

12, ഇളം കരിക്ക് - 1'

തയാറാക്കുന്ന വിധ

ആന പുളിഞ്ചിക്ക അരിഞ്ഞ് പഞ്ചസാര ചേര്‍ത്ത് രണ്ട് ദിവസം വച്ചേക്കണം.പുളി പോകാനാണ്. ഉരുളിയില്‍ കുറച്ച് നെയ്യ് ഒഴിച്ച് തയാറാക്കിയ പുളിഞ്ചിക്കവഴറ്റി മാറ്റി വക്കുക. അരി നന്നായി വേവിക്കുക. തെങ്ങിന്‍ പൂക്കുല മിക്‌സിയില്‍ അരച്ചെടുക്കുക. അരച്ച പൂക്കുലയും വേവിച്ച അരിയും കുറച്ച് നെയ്യില്‍ വഴറ്റുക. ശര്‍ക്കര ഉരുക്കി അരിച്ച് ചേര്‍ത്ത് വരട്ടുക. കരിക്ക് ചെറിയ കഷണങ്ങളാക്കി ചേര്‍ത്ത് കൊടുക്കുക. തേങ്ങ തിരുമി പിഴിഞ്ഞ് 4 കപ്പ് രണ്ടാം പാലും 4 കപ്പ് ഒന്നാം പാലും എടുക്കുക. വരട്ടിയ കൂട്ടിലേക്ക് രണ്ടാം പാലും കരിക്കിന്‍ വെള്ളവും ചേര്‍ത്ത് കുറുക്കുക. കുറുകുമ്പോള്‍ പഞ്ചസാര പാനിയിലിട്ട് വഴറ്റിയ ആന പുളിഞ്ചിക്ക ചേര്‍ത്ത് കൊടുക്കുക. പശുവിന്‍ പാലും ഏലക്ക പൊടിച്ചും ചേര്‍ത്ത് തിളപ്പിക്കുക.ഒന്നാം പാല്‍ ഒഴിച്ച് ഇറക്കിവച്ച് നെയ്യല്‍ അണ്ടിപരിപ്പ് കൊട്ട തേങ്ങ കിസ് മിസ് ഇവ വറുത്ത് പായസത്തില്‍ ഒഴിക്കുക. കുറച്ച് സമയം അടച്ച് വച്ച ശേഷം വിളമ്പാം'

Next Story

Related Stories