TopTop
Begin typing your search above and press return to search.

പഴയ വസ്ത്രങ്ങള്‍ക്ക് നല്‍കാം പുതുജീവന്‍

പഴയ വസ്ത്രങ്ങള്‍ക്ക് നല്‍കാം പുതുജീവന്‍

ഫാഷന്‍ ട്രെന്‍ഡുകള്‍ ഓരോ ദിവസം കഴിയുമ്പോള്‍ മാറുകയാണ്. വസ്ത്രങ്ങളുടെ കാര്യത്തില്‍ ഒരിക്കല്‍ ഉപയോഗിച്ച ഡിസൈനര്‍ വസ്ത്രമാണെങ്കില്‍ മറ്റൊരവസരത്തില്‍ ഉപയോഗിക്കുന്നതെങ്ങനെ എന്ന ആശയക്കുഴപ്പം എല്ലാവരിലും ഉണ്ടാകും. ഇവയെല്ലാം അലമാരിയുടെ അടിത്തട്ടില്‍ സ്ഥാനം പിടിക്കും . പക്ഷേ അതിലൊന്നു പോലും മറ്റുള്ളവര്‍ക്ക് ഉപകാരമകട്ടെ എന്നു പറഞ്ഞ് ആവശ്യക്കാര്‍ക്കു നല്‍കാറില്ല പലരും.എല്ലാ വീട്ടിലുമുണ്ടാകും ഇതുപോലെ വസ്ത്രമാലിന്യം. ഈ മാലിന്യം എവിടെയെത്തുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ ? ലോകത്തുണ്ടാക്കുന്ന വസ്ത്രങ്ങളില്‍ ഏതാണ്ട് അഞ്ചില്‍ മൂന്നുഭാഗവും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മാലിന്യംതള്ളല്‍ കേന്ദ്രങ്ങളിലോ സംസ്‌കരണകേന്ദ്രങ്ങളിലോ എത്തുന്നതായി ന്യൂയോര്‍ക്ക്ൈടംസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ മാലിന്യംതള്ളാനായി നമ്മുടെ തലസ്ഥാനത്തിന്റെയത്ര വലുപ്പമുള്ള പ്രദേശം വേണമെന്നാണ് അസോചവും പിഡബ്ല്യൂസിയും ചേര്‍ന്നു നടത്തിയ പഠനത്തിലുള്ളത്. അതേസമയം പഴയവസ്ത്രങ്ങള്‍ റീസൈക്കിള്‍ ചെയ്യാനുള്ള വഴി തേടാതെ തന്നെ, യുഎസ്, യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള സെക്കന്‍ഡ് - ഹാന്‍ഡ് തുണിത്തരങ്ങള്‍ ഇറക്കുമതിയും ചെയ്യുന്നു.

പഴയ വസ്ത്രങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നതിന് റീസൈക്കിള്‍ ചെയ്യുക, അപ്‌സൈക്കിള്‍ ചെയ്യുക ന്നീ വഴികളാണ് മുന്നിലുള്ളത്. വസ്ത്രങ്ങള്‍ കൂടുതല്‍ കാലം ഉപയോഗിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പുതുമകള്‍ തേടാനുള്ള ആഗ്രഹം മുന്നിലുള്ളവര്‍ക്ക് ഇതൊരു തടസ്സമായി തോന്നാം. ഇതിനു പരിഹാരമായി ഉപഭോക്താക്കളുടെ മുന്നിലേക്കുന്ന ബ്രാന്‍ഡുകളുണ്ട്.

സ്വീഡിഷ് മള്‍ട്ടിനാഷനല്‍ കമ്പനിയായ എച്ച്&എം 2013ല്‍ ഇതിനായി രാജ്യന്തര ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. ഉപഭോക്താക്കള്‍ പഴയ വസ്ത്രങ്ങള്‍ എച്ച്&എം ഔട്ട്‌ലെറ്റില്‍ കൈമാറിയാല്‍ 15% ഡിസ്‌കൗണ്ട് ലഭ്യമാക്കുന്ന കൂപ്പണ്‍ നല്‍കുന്നതായിരുന്നു പദ്ധതി. 2017ല്‍ മാത്രം ഇതുവഴി ശേഖരിച്ചത് 89 മില്യന്‍ ടിഷര്‍ട്ട് ആണെന്ന് കമ്പനി വക്താവ് പറയുന്നു.ഇങ്ങനെ ശേഖരിച്ച വസ്ത്രങ്ങള്‍മൂന്നായി തരംതിരിച്ചു- വീണ്ടും ധരിക്കാവുന്നവ, വീണ്ടും ഉപയോഗിക്കാവുന്നവ, റീസൈക്കിള്‍ ചെയ്യാവുന്നവ എന്നിങ്ങനെ. രാജ്യാന്തരതലത്തില്‍ തന്നെ സെക്കന്‍ഡ് ഹാന്‍ഡ് വസ്ത്രങ്ങള്‍ക്ക് വിപണി ലഭ്യമാണ്. ധരിക്കാവുന്നയല്ലെങ്കിലും മോശമാകാത്ത തുണിയാണെങ്കില്‍ മറ്റു രീതിയില്‍ ഉപയോഗം കണ്ടെത്താം, ക്ലീനിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണിവ. മൂന്നാംവിഭാഗത്തിലെ പഴന്തുണികള്‍ റീസൈക്കിള്‍ ചെയ്തു പുതിയ ഫൈബര്‍ ആക്കും. ഇതുപയോഗിച്ചു മറ്റുമേഖലകളിലേക്കാവശ്യമായ ഉത്പന്നങ്ങളൊരുക്കാം.

പഴയ വസ്ത്രം റീസൈക്കിള്‍ അല്ലെങ്കില്‍ അപ് സൈക്കിള്‍ ചെയ്യാനുള്ള മാര്‍ഗം തേടുമ്പോള്‍ തന്നെ ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പില്‍ 100% പരിസ്ഥിതി സൗഹൃദ തുണിത്തരങ്ങള്‍ ഉള്‍പ്പെടേണ്ടതിനെക്കുറിച്ച് ബോധവല്‍ക്കരണം അനിവാര്യമാണ്. ഓര്‍ഗാനിക് കോട്ടണ്‍, ജൂട്ട്, സില്‍ക്ക്, ഹെംപ് തുടങ്ങിയവ സംസ്‌കരിക്കാവുന്ന പ്രകൃതി സൗഹൃദ ഫാബ്രിക്കുകള്‍ കൂടുതല്‍ ട്രെന്‍ഡാക്കണം.


Next Story

Related Stories