TopTop

നൂറ് കോടിയുടെ മാനനഷ്ടക്കേസുമായി ശില്‍പ ഷെട്ടി

നൂറ് കോടിയുടെ മാനനഷ്ടക്കേസുമായി ശില്‍പ ഷെട്ടി
ബോളിവുഡ് താരം ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും ചേര്‍ന്ന് ബിസിനസ് പാര്‍ട്ട്ണര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. രാജ് കുന്ദ്രയുടെയും ശില്‍പ ഷെട്ടിയും നിരവധി ബിസിനസുകളുള്ള ദമ്പതികളാണ്. ടെക്‌സ്റ്റൈല്‍, ഹോട്ടല്‍ മേഖലകളിലാണ് ഇവരുടെ ബിസിനസുകള്‍ വ്യാപിച്ചു കിടക്കുന്നത്. ടെക്‌സ്റ്റൈല്‍ ബിസിനസില്‍ ഇവരുടെ പങ്കാളിയായ രവി മോഹന്‍ലാല്‍ ഭാട്ടിയക്ക് എതിരെയാണ് ഇവര്‍ പരാതി നല്‍കിയത്.

രാജ് കുന്ദ്രയും ശില്‍പയും ചേര്‍ന്ന് 24 ലക്ഷം രൂപ തട്ടിയെടുത്തെന്നും പണം തിരികെ നല്‍കുന്നില്ലെന്നും രവി ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അകന്ന ഇവര്‍ ബിസിനസില്‍ രവി വഞ്ചന കാണിച്ചെന്നും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ച് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് കൊടുക്കുകയായിരുന്നു.

Next Story

Related Stories