TopTop
Begin typing your search above and press return to search.

കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം: മറൈന്‍ ഡ്രൈവില്‍ യുവതീയുവാക്കളെ ആക്രമിച്ചു

കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം: മറൈന്‍ ഡ്രൈവില്‍ യുവതീയുവാക്കളെ ആക്രമിച്ചു

കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം. മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ ശിവസേന ഗുണ്ടകള്‍ അടിച്ചോടിക്കുകയായിരുന്നു. ഒരുമിച്ചിരുന്നതിനെ ചോദ്യം ചെയ്ത ശിവസേനക്കാര്‍ ഒരുമിച്ചിരുന്ന പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തല്ലിച്ചതച്ചു. നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു. ചൂരലടക്കമുള്ള വടികള്‍ ഉപയോഗിച്ചാണ് തല്ലിയത്. നേരത്തെയും ശിവസേനയുടെ സദാചാര ഗുണ്ടകള്‍ ഇവിടെ ഇരിക്കാന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയിരുന്നു.

സദാചാരവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നു എന്നാരോപിച്ചായിരുന്നു ശിവസേനയുടെ അക്രമം. തൊട്ടടുത്തുള്ള സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പൊലീസിന്റെ നിരീക്ഷണത്തിലുള്ള സ്ഥലമായിരുന്നു പ്രദേശം. അതേസമയം സ്ഥലത്തുണ്ടായിരുന്ന ചില പൊലീസുകാര്‍ നോക്കി നിന്നെന്ന പരാതിയുമുണ്ട്.

Next Story

Related Stories