Top

മരിച്ച ഡ്രൈവറുടെ കുടുംബം പോറ്റാന്‍ അതേ വണ്ടി ഓടിക്കുന്ന മുതലാളി

മരിച്ച ഡ്രൈവറുടെ കുടുംബം പോറ്റാന്‍ അതേ വണ്ടി ഓടിക്കുന്ന മുതലാളി
മനസാക്ഷി ഒരിക്കലും മരിക്കുന്നില്ല. അതിന് ഏറ്റവും വലിയ തെളിവാണ് ബാഗ്ലുരില്‍ ടാക്‌സി ഡ്രൈവറായ ആനന്ദ്. അദ്ദേഹം വെറുമൊരു ടാക്‌സി ഡ്രൈവറല്ല. ഐഐടിയില്‍ നിന്നും ബിരുദം നേടി 30 വര്‍ഷത്തോളം ഇന്ത്യയിലും യുഎസിലുമായി ജോലി ചെയ്ത വ്യക്തിയാണ്. ഇപ്പോള്‍ സ്വന്തമായി 50 കാറുകളും മൈസൂറില്‍ 2 സ്‌ട്രോബെറി തോട്ടങ്ങളും ഉള്ള ആള്‍.

എന്നാല്‍ ഇന്ന് അദ്ദേഹം ഒരു ടാക്‌സിക്കാരനായി മാറിയതിന്റെ കാരണങ്ങള്‍ അപൂര്‍വ്വമാണ്. തന്റെ സഹപ്രവര്‍ത്തകനോടുള്ള ആത്മാര്‍ഥയെന്നോ അവന്റെ കുടുംബത്തോടുള്ള കടപ്പാടെന്നോ അതിനെ വിശേഷിപ്പിക്കാം.

ഒരാഴ്ച മുമ്പ് അദ്ദേഹം ഇപ്പോള്‍ ഓടിക്കുന്ന കാറിന്റെ ഡ്രൈവര്‍ മരിച്ചു. കൊടുത്ത പണമൊന്നും വാങ്ങാന്‍ ഡ്രൈവറിന്റെ കുടുംബം തയാറായില്ല. പിന്നെ അവരെ സഹായിക്കാന്‍ ഈ വഴി മാത്രമേ കണ്ടുള്ളു. ആമസോണ്‍ എമ്പ്ലോയിയായ ശ്രീകാന്ത് സിംഗ് ഇദ്ദേഹം ഓടിക്കുന്ന കാറില്‍ കയറാന്‍ ഇടയായി.ഈ സംഭവം പുറത്തറിയുന്നത് ശ്രീകാന്ത് സിംഗ് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ്.

തുടര്‍ന്ന് യാത്രക്കാരനായിരുന്ന ശ്രീകാന്ത് സിങ്ങ് പോകാനായി തിരഞ്ഞെടുത്ത വഴിയും അസാധാരണമാണ്. നിസാര ദൂരം താണ്ടാനായി ചുറ്റിയത് ഏറെ കിലോമീറ്ററുകള്‍. ടാക്‌സി കൂലിയായത് 758 രൂപ 35 പൈസ. എന്തിനാണ് ആ ലോംഗ് റൂട്ട് തെരഞ്ഞെടുത്തത് എന്ന് അദ്ദേഹം പറഞ്ഞില്ലെങ്കിലും മനസ്സിലാക്കാവുന്നതേ ഉള്ളൂ. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

https://goo.gl/zfQyvg

Next Story

Related Stories